NattuvarthaLatest NewsNews

പ്രതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പിടിയിൽ

നാദാപുരം; കണ്ണൂർ വിമാനത്താവളം വഴിയെത്തിച്ച ഒരു കിലോ സ്വർണം അപഹരിച്ചെന്ന സംഭവത്തിൽ പ്രതിയായ പന്തിരിക്കര സ്വദേശി അജ്നാസിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വില്യാപ്പള്ളി സ്വദേശി കുന്നോത്ത് മുഹമ്മദിനെ(32)യാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഈ കേസിൽ 5 പേർ അറസ്റ്റിലായിരിക്കുന്നു. എളയത്ത് വോളിബോൾ ടൂർണമെന്റ് കാണാൻ എത്തി മടങ്ങുന്നതിനിടയിലാണ് അജ്നാസിനെ ഫെബ്രുവരി 19ന് തട്ടിക്കൊണ്ടുപോയത്. അന്നു രാത്രി തന്നെ അജ്നാസ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

തുടർന്നാണ് അജ്നാസ് സ്വർണം അപഹരിച്ച കേസിൽ പ്രതിയാണെന്ന് അറിയാൻ കഴിഞ്ഞത്. കേസ് നാദാപുരം പൊലീസ് മട്ടന്നൂർ പൊലീസിനു കൈമാറിയിരുന്നു. അജ്നാസ് വശം ഗൾഫിൽ നിന്നു വില്യാപ്പള്ളി സ്വദേശി കൊടുത്തയച്ച ഒരു കിലോ സ്വർണം ഉടമ നിർദേശിച്ചവർക്ക് നൽകാതിരുന്നതിനാണ് അജ്നാസിനെ തട്ടിക്കൊണ്ടുപോയത്.തുടർന്നാണ് അജ്നാസ് സ്വർണം അപഹരിച്ച കേസിൽ പ്രതിയാണെന്ന് വ്യക്തമായത്. കേസ് നാദാപുരം പൊലീസ് മട്ടന്നൂർ പൊലീസിനു കൈമാറിയിരുന്നു. അജ്നാസ് വശം ഗൾഫിൽ നിന്നു വില്യാപ്പള്ളി സ്വദേശി കൊടുത്തയച്ച ഒരു കിലോ സ്വർണം ഉടമ നിർദേശിച്ചവർക്ക് നൽകാതിരുന്നതിനാണ് അജ്നാസിനെ തട്ടിക്കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button