Latest NewsIndiaNews

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറഞ്ഞിട്ട് വനിതകളെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ; ഖുശ്ബു

ചെന്നൈ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് നടിയും ബിജെപി നേതാവുമായി ഖുശ്ബു. ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കോൺഗ്രസ് വനിതകളെ അടിച്ചമർത്തുന്ന പാർട്ടിയാണെന്നും ഖുശ്ബു പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്.

വനിത സ്ഥാനാർഥികളെ രാഹുൽ ഗാന്ധി പരിഗണിക്കില്ല, രാഹുൽ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങൾ​ പൊള്ളത്തരമാണെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. കോൺഗ്രസിലേത് കുടുംബ രാഷ്ട്രീയമാണെന്നും വിജയസാധ്യതയുള്ള സീറ്റുകളിലേക്ക് കോൺഗ്രസ് സ്ത്രീകളെ പരിഗണിക്കാറില്ലെന്നും ഖുശ്ബു പറഞ്ഞു.

Read Also  : അണികളെ കണ്ട ആവേശത്തിൽ ‘കാലൊടിഞ്ഞ’ കാര്യം മറന്ന് വീൽചെയറിൽ നിന്നോടി മമത

കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും, പോണ്ടിച്ചേരിയിലും എല്ലാം സ്ത്രീകള്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിക്കുന്നുണ്ട്. കുടുംബവാഴ്ചയാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസ് 33 ശതമാനം വനിതാ സംവരണത്തെക്കുറിച്ച് പറയുകയാണ്. അവര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് ചെയ്തത്. നാക്കിനെല്ലില്ലാത്ത പോലെയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും ഖുശ്ബു വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button