KeralaLatest NewsNews

എല്‍ഡിഎഫ് ഭരണം അഴിമതിയില്‍ ; താന്‍ കൊണ്ടു വന്ന പല പദ്ധതികളും സര്‍ക്കാര്‍ മുടക്കിയെന്ന് ഇ.ശ്രീധരന്‍

വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍. പിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമാണ്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇ.ശ്രീധരന്റെ പ്രതികരണം.

എല്‍ഡിഎഫ് ഭരണം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നും താന്‍ കൊണ്ടു വന്ന പല പദ്ധതികളും സര്‍ക്കാര്‍ മുടക്കിയെന്നും ശ്രീധരന്‍ പറഞ്ഞു. ഇടതു ഭരണത്തില്‍ വികസിച്ചത് പാര്‍ട്ടി മാത്രമാണെന്നും ശ്രീധരന്‍ വിമര്‍ശിച്ചു. വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button