NattuvarthaLatest NewsKeralaNewsIndia

മദനി അനീതിക്കിരയായ മനുഷ്യനെന്ന് നടൻ സലിം കുമാർ

ഒരു ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് മദനിയെ അനുകൂലിച്ചുകൊണ്ട് സലിം കുമാർ സംസാരിച്ചത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ പിന്തുണച്ചാണ് നടന്‍ സലീം കുമാറിന്റെ പ്രസ്താവനകൾ പുറത്തു വന്നിരിക്കുന്നത്. 10 വര്‍ഷമായി മദനി വിചാരണ നേരിടുകയാണെന്നും ഇത് മാനുഷിക ധ്വംസനമാണെന്നും സലിംകുമാർ കൂട്ടിച്ചേർത്തു. മദനി അനീതിക്ക് ഇരയായ മനുഷ്യനാണ്. കേരളത്തിലെ പൊതുസമൂഹം മദനിയ്‌ക്കൊപ്പം നിന്നില്ല. ഇത്തരത്തിലുള്ള ആളുകളോട് ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചതിനാല്‍ സിനിമ നഷ്ടപ്പെടുകയാണെങ്കില്‍ സിനിമ തനിയ്ക്ക് വേണ്ടെന്ന് തന്നെയാണ് നിലപാടെന്നും സലീം കുമാര്‍ പറഞ്ഞു. ഈ തുറന്നുപറച്ചിൽ ഒരുപാട് വിമർശനങ്ങൾക്കും മറ്റും സലിം കുമാറിനെ നയിച്ചിട്ടുണ്ട്. പലരും പലതും പറയുന്നുണ്ടെങ്കിലും അതിനെയൊന്നും കാര്യമായി എടുക്കുന്ന മനുഷ്യനല്ല സലിം കുമാർ.

Also Read:സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ഇത്തരം അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിനാല്‍ തന്നെ ചിലര്‍ സലീം കെ.ഉമ്മര്‍ ആക്കി മാറ്റി. എന്നാല്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല. മദനിയെ വെറുതെ വിടണമെന്നല്ല പറയുന്നത്. മറ്റ് ഏതൊരു ഇന്ത്യന്‍ പൗരനും ലഭിക്കേണ്ട അവകാശങ്ങള്‍ മദനിയ്ക്കും കിട്ടണം. മദനിയ്ക്ക് സംഭവിച്ചത് നാളെ ആര്‍ക്കും സംഭവിക്കാമെന്നും സലീം കുമാര്‍ പറഞ്ഞു. ഈ പ്രസ്ഥാവനയുടെ പേരിൽ പലരിൽ നിന്നും പല എതിർപ്പുകളും മറ്റും സലിം കുമാറിന് നേരിടേണ്ടി വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button