Latest NewsNewsGulfOman

ഏപ്രില്‍ 16 മുതല്‍ നികുതി പരിഷ്‌കാരം, പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മസ്‌കറ്റ്: രാജ്യത്ത് മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഒമാന്‍. ഏപ്രില്‍ 16 മുതല്‍ പുതിയ നികുതി സമ്പ്രദായം രാജ്യത്ത് കൊണ്ടുവരുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സിയാണ് സ്ഥിരീകരിച്ചത്. വാറ്റ് പ്രതിവര്‍ഷം 400 ദശലക്ഷം ഒമാനി റിയാലുകള്‍ സമാഹരിക്കുമെന്നും ജി.ഡി.പിയുടെ മൂല്യത്തിന്റെ ഏകദേശം 1.5 ശതമാനം സംഭാവന ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ടാക്‌സ് അതോറിറ്റി ചെയര്‍മാന്‍ സൗദ് ബിന്‍ നാസര്‍ ബിന്‍ റാഷിദ് അല്‍ ശുഖൈലിയെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also : പ്രതിദിനം 20000ലധികം കൊവിഡ് കേസുകൾ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

നികുതിയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍, നികുതി കമ്പ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കല്‍, ബന്ധപ്പെട്ട അധികാരികളുമായി ഇലക്ട്രോണിക് ലിങ്കിംഗ് എന്നിവ ഉള്‍പ്പെടെ വാറ്റ് നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ആവശ്യകതകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ടാക്‌സ് അതോറിറ്റി മേധാവി പറഞ്ഞു. ഇതോടെ മൂല്യവര്‍ദ്ധിത നികുതി നടപ്പിലാക്കുന്ന നാലാമത്തെ രാജ്യമായി ഒമാന്‍ മാറും. നേരത്തെ 94 ഭക്ഷ്യ വസ്തുക്കളെ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button