KeralaLatest NewsNews

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക : കെ.സുധാകരനും ഉമ്മന്‍ ചാണ്ടിയും രണ്ട് തട്ടില്‍, സുധാകരന്റെ പ്രസ്താവനയില്‍ നീരസം

കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച കെ.സുധാകരന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. ഏത് അവസരത്തിലാണ് സുധാകരന്റെ പ്രസ്താവന എന്നറിയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനുള്ള ബാക്കി ആറുസീറ്റുകളിലും പ്രഖ്യാപനം ഉണ്ടാകുമെന്നും അതിലൊരു വനിതയുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഏറ്റവും മികച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read Also : കേരളം ഇന്ന് ശക്തമായി നില്‍ക്കുന്നത് ആ കൂട്ടായ പ്രവര്‍ത്തനം കൊണ്ട്, ഇത് അഴിമതി മുക്ത സര്‍ക്കാര്‍ : പിണറായി വിജയന്‍

‘സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നുമായിരുന്നു കെ.സുധാകരന്റെ പ്രതികരണം.
ഹൈകമാന്‍ഡിന്റെ പേരില്‍ കെ.സി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്.’ എന്നായിരുന്നു കെ.സുധാകരന്‍ പ്രതികരിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button