NattuvarthaLatest NewsKeralaIndiaNews

അരിതയടക്കം നാലു പെണ്ണുങ്ങൾ; ആലപ്പുഴയിൽ മത്സരം കനക്കും

ആലപ്പുഴയുടെ പോരാട്ടത്തിൽ നാലു പെണ്ണുങ്ങൾ നേർക്കുനേർ എത്തുമ്പോൾ കേരള ജനതയുടെ മുഴുവൻ ശ്രദ്ധയും അങ്ങോട്ടേക്കാണ് സഞ്ചരിക്കുന്നത്. ജില്ലയില്‍ ആകെയുള്ള 9 നിയമസഭ സീറ്റുകളില്‍ 4 വനിതകളാണ് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്. അരൂരില്‍ കോണ്‍ഗ്രസിലെ സിറ്റിംഗ് എം.എല്‍.എ ഷാനിമോള്‍ ഉസ്മാനും ആലപ്പുഴ നഗരസഭ വൈസ് ചെയര്‍പെഴ്സണായ സി.പി.എമ്മിലെ ദലീമ ജോജോയും ഏറ്റുമുട്ടുമ്ബോള്‍ കായംകുളത്ത് സി.പി.എമ്മിലെ സിറ്റിംഗ് എം.എല്‍.എ അഡ്വ. യു. പ്രതിഭയും കോണ്‍ഗ്രസില്‍ നിന്ന് യുവ വനിതാനേതാവ് അരിത ബാബുവുമാണ് ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.

Also Read:യുവേഫ ചാമ്പ്യൻസ് ലീഗ് റയലും സിറ്റിയും ഇന്നിറങ്ങും

2019- അരൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ മനു സി.പുളിക്കലിനെ തോല്‍പ്പിച്ചു. ഗൗരിഅമ്മയുടെ തട്ടകമായിരുന്ന മണ്ഡലം എ.എം.ആരിഫിലൂടെ സി.പി.എം തിരിച്ചു പിടിച്ചപ്പോള്‍ മടങ്ങിവരവ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെ ആരിഫിനെ പാര്‍ലമെന്റിലേക്ക് സി.പി.എം വിജയിപ്പിച്ചപ്പോള്‍, അന്ന് ആരിഫിനോട് തോറ്റ ഷാനിമോള്‍ ഉസ്മാന് ഉപതിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് നറുക്കു വീഴുകയായിരുന്നു. യുവ നേതാവ് മനു സി.പുളിക്കല്‍ പരാജയം രുചിച്ചപ്പോള്‍ ഷാനിമോള്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി. നിലവിലെ നിയമസഭയില്‍ ഏക മുസ്ലീം വനിതാ എം.എല്‍.എയും ഷാനിമോള്‍ ഉസ്മാനാണ്. അരൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള ആദ്യത്തെ കോണ്‍ഗ്രസ് എം.എല്‍.എ എന്ന വിശേഷണവും ഷാനിമോള്‍ ഉസ്മാന് അവകാശപ്പെട്ടതാണ്. അതുകൊണ്ട് തന്നെ പാരമ്പര്യം അവകാശപ്പെടാം ഷാനിമോൾക്ക്.

അരൂര്‍ തിരിച്ചു പിടിക്കാന്‍, ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാംതവണ തിരഞ്ഞെടുക്കപ്പെട്ട പിന്നണി ഗായിക ദലീമ ജോജോയെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്.
അരൂര്‍ സ്വദേശിയായ ദലീമയെ മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. യാദൃശ്ചികമായാണ് 2015ല്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ ദലീമ പാട്ടും പാടി വിജയിക്കുമെന്ന പ്രതീക്ഷയാണ് പ്രവര്‍ത്തകര്‍കരെ ആഹ്ലാദത്തിലാക്കുന്നത്.കായംകുളത്ത് സി.പി.എം സിറ്റിംഗ് എം.എല്‍.എ പ്രതിഭയ്ക്ക് ഇത് രണ്ടാമൂഴമാണ്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ പ്രതിഭയ്ക്ക്  തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമേയുള്ളൂ. എവിടെ മത്സരിച്ചാലും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതിഭയുടെ നിഘണ്ടുവിലില്ല. ആദ്യം തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, 2010ല്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, 2016ല്‍ നിയമസഭയിലേക്ക്. കായംകുളത്ത് നിന്നുള്ള രണ്ടാം അങ്കത്തിലും വിജയിക്കാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് പ്രതിഭ.

അവിചാരിതമെന്ന് തന്നെ പറയാം കായംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ അരിത ബാബുവിന്റെ രംഗപ്രവേശത്തെക്കുറിച്ച്. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണ് കായംകുളമെങ്കിലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് അരിതയും പ്രവര്‍ത്തകരും. അരിതയ്ക്ക് ഇതിനോടകം തന്നെ വലിയ പിന്തുണയാണ് വന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button