KeralaLatest NewsNews

തല അറുത്ത് വച്ചാലും കുലുങ്ങാത്ത കഠിന ഹൃദയരാണ് കോണ്‍ഗ്രസ് നേതാക്കൾ; ലതികാ സുഭാഷ് വിഷയത്തിൽ പ്രതികരിച്ച് കോടിയേരി

തിരുവനന്തപുരം : ലതികാ സുഭാഷ് വിഷയത്തിൽ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍‌ശിച്ച്‌ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. നേതാക്കളുടെ മുന്നില്‍ തലമുണ്ഡനം ചെയ്‌തിട്ട് കാര്യമുണ്ടോ? തല അറുത്ത് വച്ചാലും കുലുങ്ങാത്ത കഠിന ഹൃദയരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ പൊതുവെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. എന്നാല്‍ നേമത്ത് എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. ഒരു കാല് ഡല്‍ഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാല്‍ കാലിന് ഉറപ്പുണ്ടാവുമോയെന്നും നിയമസഭയിലാണോ ലോക്‌സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടുമതി മുരളീധരന്റെ പോരാട്ടമെന്നും കോടിയേരി പറഞ്ഞു.

Read Also :  ശാരീരികമായും മാനസികമായും തളർത്തുന്ന മാരകരോഗമാണ് കൊവിഡ്; മരണത്തെ മുഖാമുഖം കാണുമെന്ന് ഗണേഷ് കുമാർ

കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കുന്നതിനെയും കോടിയേരി പരിഹസിച്ചു. രണ്ടിടത്തും വിജയസാധ്യത സുരേന്ദ്രനില്ല. ആണ്‍ സുരേന്ദ്രന്‍ മതി പെണ്‍ സുരേന്ദ്രന്‍ വേണ്ടെന്നാണ് ബി.ജെ.പിയുടെ തീരുമാനമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button