Latest NewsKeralaNattuvarthaNews

ജയിച്ചാല്‍ വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം ഗൾഫ് ജോലി; വാഗ്ദാനങ്ങളുമായി കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാല്‍, ഗള്‍ഫില്‍ പോകാനുദ്ദേശിക്കുന്നവര്‍ക്കെല്ലാം വിദേശത്ത് ജോലി വാങ്ങിച്ചുകൊടുക്കുമെന്ന് കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജി. ദുബൈയിലും സൗദി അറേബ്യയിലുമുള്ള തന്‍റെ കമ്പനികളിലെല്ലാം റിക്രൂട്ട്‌മെന്‍റ് നടത്തി മണ്ഡലത്തില്‍ നിന്ന് വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം ജോലി വാങ്ങിച്ചുകൊടുക്കുമെന്നാണ് ബിസിനസ്കാരന്‍ കൂടിയായ സ്ഥാനാര്‍ഥി പറയുന്നത്.

സമ്പത്തിന്‍റെയും ബിസിനസ് ലാഭത്തിന്‍റെയും മൂന്നില്‍ ഒരുഭാഗം മണ്ഡലത്തിലെ മുഴുവന്‍ ജനതക്കും നല്‍കും. എം.എല്‍.എ ആയാല്‍ ലഭിക്കുന്ന ശമ്പളവും അലവന്‍സുമെല്ലാം മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നും ഇതില്‍ നിന്ന് ഒരു പൈസപോലും തന്‍റെ മക്കള്‍ക്കോ കുടുംബത്തിനോ നല്‍കില്ലെന്നും ഹാജി പറയുന്നു .

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കളിസ്ഥലമൊരുക്കുമെന്നും സ്ഥാനാര്‍ഥി പറയുന്നു. കൊണ്ടോട്ടിയിലെ ഒരു തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് സ്ഥാനാര്‍ഥിയുടെ വാഗ്ദാനങ്ങള്‍. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സുലൈമാന്‍ ഹാജി ജനവിധി തേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button