Latest NewsNewsIndia

ഇന്ത്യൻ മഹാസമുദ്രത്തിൽ അന്യഗ്രഹ ജീവിയോ? നിമിഷ നേരംകൊണ്ട് രൂപംമാറുന്ന അപൂർവ്വ ജീവിയുടെ വീഡിയോ വീണ്ടും ചർച്ചാ വിഷയം

ഇന്ത്യൻ മഹാസമുദ്രത്തിൽ നിമിഷ നേരംകൊണ്ട് രൂപംമാറുന്ന അപൂർവ്വ ജീവി

ന്യൂഡൽഹി: കടലിനുള്ളിലെ രഹസ്യങ്ങൾ തേടിയുള്ള പരീക്ഷണങ്ങളിലാണ് ശാസ്ത്ര ലോകം. പുതിയ കണ്ടുപിടുത്തത്തിനായി ഗവേഷകർ നിരന്തരം സമുദ്രങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. കടലിനടിയിലെ നിഗൂഢതകൾ സംബന്ധിച്ച് പുറത്തു വരുന്ന ഓരോ വിവരങ്ങളും പര്യവേഷണങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നവയാണ്. അത്തരത്തിൽ ഒരു കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ ശാസ്ത്രലോകത്ത് ചർച്ചയാകുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയ അപൂർവ്വ ജീവിയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. അന്യഗ്രഹ ജീവിയാണിതെന്നാണ് ഒറ്റനോട്ടത്തിൽ തോന്നുകയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Read Also: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇടയ്ക്കിടയ്ക്ക് രൂപം മാറുന്ന ജീവിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 2013 ലെ വീഡിയോയാണ് വീണ്ടും സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്. റിമോർട്ട് കൺട്രോളിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഇന്ത്യൻ മഹാസമുദ്രത്തിലെ 3,753 അടി താഴ്ച്ചയിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്.

Read Also: അഭിനയിക്കാൻ മാത്രമല്ല; ഡാൻസ് കളിച്ച് വേദിയെ ഇളക്കി മറിക്കാനും അറിയാം; മലയാളി സ്റ്റാറ്റസുകളിൽ നിറഞ്ഞ് വൃദ്ധി വിശാൽ

ആദ്യം ഈ ജീവിയെ കണ്ടാൽ നാരങ്ങ സ്‌ക്വീസർ പോലെയാണ് തോന്നുക. കുറച്ചുനേരം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഈ ജീവി പിന്നീട് പന്തിന്റെ രൂപത്തിലാകുകയും പിന്നീട് നീരാളിയെ പോലെ നീന്തി മറ്റൊരിടത്തേക്ക് സഞ്ചരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button