KeralaLatest NewsNews

ഒന്ന് ആഞ്ഞ് പിടിച്ചാല്‍ ബാലുശ്ശേരി സുഖമായിട്ട് യുഡിഎഫിന്റെ കൂടെ പോരും : ധര്‍മ്മജന്‍ ബോള്‍ഗാട്ടി

വലിയൊരു കൂട്ടമായൊന്നും ബാലുശ്ശേരിയെ കണ്ടിട്ടില്ല

ബാലുശ്ശേരി : ഒന്ന് ആഞ്ഞ് പിടിച്ചാല്‍ ബാലുശ്ശേരി സുഖമായിട്ട് യുഡിഎഫിന്റെ കൂടെ പോരുമെന്ന് നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയെ കുറിച്ച് വ്യക്തമായി പഠിച്ചിട്ട് തന്നെയാണ് പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണര്‍ത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.

” ബാലുശ്ശേരിയെ കുറിച്ച് വ്യക്തമായി പഠിച്ചിട്ട് തന്നെയാണ് പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. ഇവിടെ ഒമ്പത് മണ്ഡലം പ്രസിഡന്റുമാരുണ്ട്, കോണ്‍ഗ്രസും, ലീഗും ഭരിക്കുന്ന പഞ്ചായത്തുകളുണ്ട്. കോണ്‍ഗ്രസും ലീഗും ഒരുമിച്ച് നില്‍ക്കുന്ന മണ്ഡലം കൂടിയാണ് ബാലുശ്ശേരി. ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന് പറഞ്ഞത് പോലെ കോണ്‍ഗ്രസും, ലീഗും മറ്റ് ഘടക കക്ഷികളും കൂടി ഒത്തു പിടിച്ചാല്‍ പോരാവുന്നതേയുള്ളൂ ബാലുശ്ശേരി മണ്ഡലം. വലിയൊരു കൂട്ടമായൊന്നും ബാലുശ്ശേരിയെ കണ്ടിട്ടില്ല. ഉറങ്ങി കിടക്കുന്ന ഒരു വിഭാഗത്തെ ഉണര്‍ത്തിയെടുത്ത് ഒന്ന് ആഞ്ഞ് പിടിച്ചാല്‍ ബാലുശ്ശേരി സുഖമായിട്ട് യുഡിഎഫിന്റെ കൂടെ പോരും.” – ധര്‍മ്മജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button