KeralaLatest News

എറണാകുള​ത്തെ പ്ര​ള​യ ദു​രി​താ​ശ്വാ​സത്തില്‍ കോ​ടി​കളുടെ ക്ര​മ​ക്കേ​ട്; ഒരേ അക്കൗണ്ടിലേക്ക് പലതവണ തുക നൽകി

ആ​യി​ര​ത്തി​ല​ധി​കം പേ​ജു​ള്ള വി​ശ​ദ റി​പ്പോ​ര്‍​ട്ടാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്.

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​റി​ന് 14.84 കോ​ടി രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യെ​ന്ന് ജോ​യ​ന്‍​റ് ലാ​ന്‍​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ട്. റ​വ​ന്യൂ മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജോ​യ​ന്‍​റ് ലാ​ന്‍​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ര്‍ ഡോ. ​എ. കൗ​ശി​ഗന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. ആ​യി​ര​ത്തി​ല​ധി​കം പേ​ജു​ള്ള വി​ശ​ദ റി​പ്പോ​ര്‍​ട്ടാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്.

ധ​ന​സ​ഹാ​യം ന​ല്‍​കി​യ 2783 അ​ക്കൗ​ണ്ടു​ക​ളി​ല്‍ 2724 അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ര​ണ്ടു​പ്രാ​വ​ശ്യ​വും 41 അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മൂ​ന്നു​പ്രാ​വ​ശ്യ​വും 13 അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നാ​ലു​പ്രാ​വ​ശ്യ​വും തു​ക ന​ല്‍​കി. ട്ര​ഷ​റി​യി​ലെ​യും ക​ല​ക്​​ട​റേ​റ്റി​ലെ​യും രേ​ഖ​ക​ളും ലി​സ്​​റ്റു​ക​ള്‍ ന​ല്‍​കി​യ നാ​ഷ​ന​ല്‍ ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക്സ് സെന്‍റ​റു​ക​ളി​ലെ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 14.84 കോ​ടി​യു​ടെ ന​ഷ്​​ടം ക​ണ്ടെ​ത്തി​യ​ത്. ധ​ന​സ​ഹാ​യ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വിച്ചെന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി.

അ​ക്കൗ​ണ്ട് ന​മ്പ​ര്‍ ഒ​രേ ലി​സ്​​റ്റി​ല്‍ ഒ​ന്നി​ല​ധി​കം ത​വ​ണ ഉ​പ​യോ​ഗിച്ചെന്നും വ്യ​ത്യ​സ്ത ലി​സ്​​റ്റു​ക​ളി​ല്‍ ഒ​രേ അ​ക്കൗ​ണ്ട് നമ്പ​റും ഒ​രേ തു​ക​യും ആ​വ​ര്‍​ത്തി​ച്ചു​വെ​ന്നും ക​ണ്ടെ​ത്തി. ഒ​രേ അ​ക്കൗ​ണ്ട് ന​മ്പ​റി​ല്‍ വ്യ​ത്യ​സ്ത ഫ​യ​ലു​ക​ളി​ല്‍ വ്യ​ത്യ​സ്​​ത തു​ക​ക​ള്‍ ന​ല്‍​കി. ഒ​രേ അ​ക്കൗ​ണ്ട് ന​മ്പ​റി​ല്‍ വ​ത്യ​സ്ത ഫ​യ​ലു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ കാ​റ്റ​ഗ​റി​യി​ല്‍ പ​രാ​മ​ര്‍​ശി​ക്കാ​ത്ത തു​ക​ക​ള്‍ ന​ല്‍​കി​യെ​ന്നും ക​ണ്ടെ​ത്തി. ക​ല​ക്ട​റേ​റ്റി​ലെ എ​ന്‍.​ഐ.​സി വി​ഭാ​ഗം പ​രി​ഹാ​ര സെ​ല്ലി​ലേ​ക്ക് ന​ല്‍​കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ലി​സ്​​റ്റും ക​ല​ക്ട​റേ​റ്റി​ലെ പ​രി​ഹാ​ര സെ​ല്‍ വ​ഴി ത​യാ​റാ​ക്കി​യ ബി.​ഐ.​എം.​എ​സ് ലി​സ്​​റ്റും പ​രി​ശോ​ധി​ച്ചാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്.

read also: ഡെലിവറി ബോയ് അക്രമിച്ചെന്ന് വ്യാജ ആരോപണം, യുവതിക്കെതിരെ കേസെടുത്ത്‌ പോലീസ്

എ​ന്നാ​ല്‍, സി.​പി.​എം നേ​താ​ക്ക​ള​ട​ക്കം അ​റ​സ്​​റ്റി​ലാ​യ കേ​സി​ല്‍ ഒ​രു​കോ​ടി​യോ​ളം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് മാ​ത്ര​മാ​ണ് ക്രൈം​ബ്രാ​ഞ്ചിന്റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. അ​തോടൊപ്പം ട്ര​ഷ​റി​യി​ല്‍​നി​ന്ന് കി​ട്ടി​യ അ​ക്കൗ​ണ്ട് നമ്പ​റും തു​ക ന​ല്‍​കി​യ അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ളും വ്യ​ത്യ​സ്ത​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച്‌ ധ​ന​കാ​ര്യ പ​രി​ശോ​ധ​ന വി​ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് റി​പ്പോ​ട്ടി​ല്‍ ശി​പാ​ര്‍​ശ ചെ​യ്​​തി​ട്ടു​ണ്ട്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ എ​റ​ണാ​കു​ളം ക​ല​ക്​​ട​റേ​റ്റി​ലെ സെ​ക്​​ഷ​ന്‍ ക്ല​ര്‍​ക്ക് വി​ഷ്ണു പ്ര​സാ​ദും സി.​പി.​എം തൃ​ക്കാ​ക്ക​ര ഈ​സ്​​റ്റ്​ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും അ​ട​ക്കം ഏ​ഴു​പേ​രെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments


Back to top button