CinemaLatest NewsNewsBollywood

പ്രഭുദേവ – സൽമാൻഖാൻ ചിത്രം രാധെയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭുദേവ സംവിധാനം ചെയ്യുന്ന സൽമാൻഖാൻ ചിത്രം ‘രാധെ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 13 ന് ചിത്രം പ്രദർശനത്തിനെത്തും. സൽമാൻഖാൻ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. രാധെയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ചിത്രം ഈദിന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്ററിന് മികച്ച പ്രതികാരമാണ് ലഭിച്ചത്.

ജാക്കി ഷെറഫ്, ദിശ പടാനി, രൺദീപ് ഹൂഡ എന്നിവർ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൽമാൻഖാൻ, സഹൈൽഖാൻ, അതുൽ അഗ്നിഹഹോത്രി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊറിയൻ ചിത്രമായ ദി ഔട്ട്ലോസ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് രാധെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button