KeralaLatest NewsNews

തവനൂരില്‍ ജലീലിനെ തോൽപ്പിച്ചാൽ ‘മാഷാ അള്ളാ’ സ്റ്റിക്കറൊട്ടിച്ച വണ്ടി വരുമെന്ന് ഉറപ്പാണെന്ന് ഫിറോസ് കുന്നുംപറമ്പിൽ

മലപ്പുറം : തവനൂരിൽ കെടി ജലീലിനെ തോൽപ്പിച്ചാൽ താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ. മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച വാഹനമൊക്കെ നമുക്ക് മുമ്പേ ഓർമ്മയുണ്ടല്ലോ, അത് ചിലപ്പോൾ ഇനിയും ഉണ്ടാകും, തീർച്ചയായും വധഭീഷണിയുണ്ടെന്നും തന്നെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടെന്നും ഫിറോസ് ആരോപിച്ചു.

Read Also : ടോൾ പിരിക്കാൻ ഫാ​സ്ടാ​ഗിന് പകരം പുതിയ സം​വി​ധാ​നം ഉടൻ നിലവിൽ വരുമെന്ന് ഗ​താ​ഗ​ത മ​ന്ത്രി

കെടി ജലീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി വൃക്കരോഗികൾക്കുള്ള സഹായം ഇല്ലാതാക്കി. കിഡ്നി വെൽഫെയർ അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോൾ ഭാരവാഹികളാണ് ഇക്കാര്യം പറഞ്ഞതെന്നും ഫിറോസ് പറയുന്നു. ജലീൽ എംഎൽഎയും മന്ത്രിയും ആയതുകൊണ്ട് ഗുണമുണ്ടായത് അയാൾക്ക് മാത്രമാണ്. താൻ ജയിച്ചാൽ ജനങ്ങളുടെ പ്രതിനിധിയാകുമെന്നും സ്വർണ്ണം കടത്താൻ പോകില്ലെന്നും ഫിറോസ് പറയുന്നു,

ജയിച്ചാലും ജീവകാരുണ്യ പ്രവർത്തനം തുടരും. സർക്കാരിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കും. തന്നെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാലും തളരില്ല. തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. തനിക്കെതിരെ പല ആരോപണങ്ങളും കൊണ്ടുവരാൻ ശ്രമിച്ചു. താൻ ജനങ്ങൾക്കിടയിൽ നിന്നാണ് വരുന്നതെന്നും ഫിറോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button