CricketLatest NewsNewsSports

പാണ്ഡ്യയുടെ മോശം ഫോം ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നു: റമീസ് രാജ

ഹാർദ്ദിക്‌ പാണ്ഡ്യയുടെ മോശം ഫോം ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് മുൻ പാക് താരം റമീസ് രാജ. പാണ്ഡ്യ ബാറ്റ് കൊണ്ട് പരാജയപ്പെടുമ്പോൾ ഇന്ത്യൻ ടീം ടീം മുഴുവൻ സമ്മർദ്ദത്തിലാക്കും. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആണ് അദ്ദേഹം പറയുന്നത്. ‘ഹാർദ്ദിക്‌ പാണ്ഡ്യ ഫോമിലില്ല. കഴുത്തിനൊപ്പം ബൗൺസ് ചെയ്യുന്ന പന്തുകളാണ് ഇംഗ്ലണ്ട് പാണ്ഡ്യയ്ക്ക് നേരെ എറിയുന്നത്. അദ്ദേഹത്തിനെതിരെ ഫുൾ ബോളുകൾ എറിയരുതെന്നും സ്പിന്നർമാരെ ഉപയോഗിക്കരുതെന്നും ഇംഗ്ലണ്ടിന് അറിയാം.

ഷോർട്ട് ബോളുകൾക്കെതിരെ കൂറ്റൻ ഷോട്ടുകൾ കളിക്കാൻ പാണ്ഡ്യയ്ക്ക് സാധിക്കില്ല. അദ്ദേഹം 20 പന്തിൽ 17 റൺസെടുക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല. കൂറ്റൻ ഷോട്ടുകൾ കളിച്ച് എതിരാളികളെ നശിപ്പിച്ചു കളയുകയാണ് പാണ്ഡ്യ ചെയ്യാറുള്ളത്. അദ്ദേഹത്തിന്റെ പരാജയങ്ങൾ കാരണം, കൂറ്റൻ ഷോട്ടുകളുടെ അഭാവം കാരണം ടീം തന്നെയാണ് പ്രതിസന്ധിയിലാകുന്നത്’. റമീസ് രാജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button