Latest NewsKeralaNews

എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കയ്യിലെത്തും; ശബരിമലയ്ക്കായി പാർലമെന്റിൽ നിയമ നിർമ്മാണം നടത്തുമെന്ന് സരേഷ് ഗോപി

എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കയ്യിലെത്തുമെന്ന് സുരേഷ് ഗോപി

തൃശൂർ: എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കയ്യിലെത്തുമെന്ന് നടനും എൻ ഡി എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. തൃശൂരിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങൾ രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയ്ക്കായി പാർലമെന്റിൽ നിയമ നിർമ്മാണം നടത്തും. ഇതിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം കേന്ദ്ര നേതാക്കൾ ആരംഭിച്ചു കഴിഞ്ഞു. ശബരിമല ഇത്തവണയും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സീതാദേവിയ്ക്ക് ശ്രീരാമൻ ദാഹജലം നൽകിയ മണ്ണിൽ ഇപ്പോൾ കുടിവെള്ള ക്ഷാമം; മമത സർക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

തൃശൂരിൽ ശക്തമായ മത്സര സാധ്യതയുണ്ട്. തൃശൂരിലെ വോട്ടർമാർ തനിക്ക് വിജയം തരും. മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകും. അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയെന്ന് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നതിനെ പരാമർശിച്ചു കൊണ്ട് സുരേഷ് ഗോപി പറഞ്ഞു.

Read Also: ‘അറസ്റ്റ് ചെയ്യാമെങ്കിൽ ചെയ്‌തോളൂ’; ഇഡിയെ വെല്ലുവിളിച്ച് തോമസ് ഐസക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button