KeralaLatest NewsNews

പിണറായിക്കെതിരെ ആര് മത്സരിയ്ക്കും ? കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

ധര്‍മ്മടത്ത് കെ.സുധാകരനെ മത്സരിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ധര്‍മ്മടത്ത് കെ.സുധാകരനെ മത്സരിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചെങ്കിലും അന്തിമ തീരുമാനം ആയില്ല. നേമത്തെപ്പോലെ ധര്‍മ്മടത്തും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഈ വാര്‍ത്ത തെറ്റാണെന്ന് സുധാകരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ആരെയും നിര്‍ബന്ധിക്കില്ലെന്നും സംസ്ഥാന നേതൃത്വം കൂട്ടായ തീരുമാനത്തിലെത്തണം എന്നുമാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. നേരത്തെ പരിഗണനയിലുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് സുധാകരന്റെ ആവശ്യം. പ്രഖ്യാപനം ഉണ്ടായാല്‍ ഇന്നു തന്നെ രഘുനാഥ് പത്രിക നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button