KeralaLatest NewsNews

മനുഷ്യനാണെങ്കില്‍ 2013ല്‍ സംഭവിച്ചതെല്ലാം ഉമ്മന്‍ ചാണ്ടി തുറന്നു പറയും; ഗണേഷ് കുമാർ

കൊല്ലം : 2013 ല്‍ സംഭവിച്ചതെല്ലാം ഉമ്മന്‍ ചാണ്ടിക്ക് അറിയാമെന്ന് പത്തനാപുരം എംഎൽഎയും എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ് കുമാര്‍. മനുഷ്യനാണെങ്കില്‍ അദ്ദേഹം ഒരിക്കല്‍ അത് തുറന്നു പറയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് കൂടുതല്‍ വിവാദത്തിനില്ല. കോവിഡ് സുഖപ്പെട്ടതിനുശേഷം റിവേഴ്സ് ക്വാറന്റിനിലിരുന്നു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും വിശ്രമത്തിനുശേഷം പരമാവധി ആളുകളെ കണ്ടു വോട്ട് അഭ്യർഥിക്കുമെന്നും പത്തനാപുരത്ത് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

Read Also : ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക്; ശ്രാബന്ദി ചാറ്റർജി സ്ഥാനാർത്ഥി, ബി.ജെ.പിയുടെ ഗ്ലാമർ കൂട്ടിയത് മിഥുൻ ചക്രബർത്തി

കോവിഡിന്റെ സമയത്തായാലും പ്രളയ സമയത്തായാലും ജനങ്ങൾക്ക് ഇത്രയേറെ കരുതൽ നൽകിയ ഒരു സ‍ര്‍ക്കാറുണ്ടാകില്ല. ചരിത്രം മാറ്റിക്കുറിച്ച് ഇത്തവണ കേരളത്തിൽ തുട‍ര്‍ഭരണമുണ്ടാകും. 600 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ നടന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ താൻ മന്ത്രിസഭയിലുണ്ടാകുമോ എന്ന് പറയാനാകില്ലെന്നും മന്ത്രിസ്ഥാനം കൊതിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button