Latest NewsNewsIndia

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഗ്രാമീണ വികസനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് മറ്റ് സംസ്ഥാനങ്ങളുടെ വേതനവര്‍ധനവിന്റെ കണക്കുകളുള്ളത്.മേഘാലയിലാണ് ഏറ്റവും ഉയര്‍ന്ന വര്‍ധനവ്. 23 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2020-21ല്‍ 203 രൂപയായിരുന്നു വേതനം. 2021-2022ല്‍ ഇത് 236 രൂപയായി.

Read Also : പഴയ ലാൻഡ് ഫോണിന്റെ വയറിന് ഇപ്പോൾ വൻ ഡിമാൻഡ് ; ഓൺലൈനിൽ വിൽക്കുന്നത് ഒന്നരലക്ഷം രൂപയ്ക്ക്

അതേസമയം, കേരളത്തിലും ലക്ഷദ്വീപിലും വര്‍ധനവ് ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 20 രൂപ വര്‍ധിപ്പിച്ചതോടെയാണ് കേരളത്തില്‍ 291 രൂപ തൊഴിലുറപ്പ് വേതനമായി നിശ്ചയിച്ചത്. ലക്ഷദ്വീപില്‍ 266 രൂപ എന്നതാണ് ഗ്രാമീണ വികസന മന്ത്രാലയം നിശ്ചയിച്ച തുക. ഉപഭോക്തൃ വിലസൂചികയും വിലക്കയറ്റവും മറ്റും പരിശോധിച്ചാണ് വേതന വര്‍ധനവ് നിശ്ചയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button