KeralaLatest News

തിരുവനന്തപുരത്ത് നാലിടത്ത് ശക്തമായ ത്രികോണ പോരാട്ടം : താര പരിവേഷവുമായി എൻഡിഎ സ്ഥാനാർത്ഥികൾ

ഇടത് വലത് മുന്നണികളെ താരതമ്യം ചെയ്യുമ്പോൾ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പ്രചാരണത്തിൽ ഒരുപടി മുന്നിലാണ്.

തിരുവനന്തപുരം : തീപാറുന്ന പോരാട്ടം നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മൂന്നു മുന്നണികളുടെയും പ്രചാരണവും കൊഴുക്കുകയാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് നേമം. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ കേരള രാഷ്ട്രീയത്തിൻറെ ശ്രദ്ധാകേന്ദ്രമായി നേമം മാറിക്കഴിഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. എന്നാൽ ഇടത് വലത് മുന്നണികളെ താരതമ്യം ചെയ്യുമ്പോൾ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പ്രചാരണത്തിൽ ഒരുപടി മുന്നിലാണ്.

ശബരിമല സമരനായിക എന്ന പരിവേഷത്തോടെ ശോഭാസുരേന്ദ്രൻ എത്തിയതോടെ കഴക്കൂട്ടത്തെ ബിജെപി ക്യാമ്പും ഇരട്ടി ആവേശത്തിലാണ്. കഴക്കൂട്ടത്തെ വോട്ടർമാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഭക്തർക്ക് വേണ്ടി പോരാടിയ ശോഭാസുരേന്ദ്രൻ എത്തിയതോടെ മണ്ഡലത്തിലും പോരാട്ടം കടുത്തു. ശരണം വിളികളോടെയായിരുന്നു ശോഭാ സുരേന്ദ്രനെ മണ്ഡലത്തിലുള്ളവർ ഇന്നലെ സ്വീകരിച്ചത്. പ്രചാരണത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുതൽ ശോഭാസുരേന്ദ്രൻ മണ്ഡലത്തിൽ കൂടുതൽ സജീവമാകും.

അതോടൊപ്പം വിവിധ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ ഇന്ന് ബിഷപ്പുമാരെ സന്ദർശിക്കുന്നുണ്ട്.നേമം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ, വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി വിവി രാജേഷ്, കാട്ടാക്കട സ്ഥാനാർത്ഥി പി കെ കൃഷ്ണദാസ് എന്നിവരാണ് ബിഷപ്പുമാരെ സന്ദർശിക്കുന്നത്. തിരുവനന്തപുരം സെൻട്രലിൽ നടൻ കൃഷ്ണകുമാറാണ് എൻഡിഎ സ്ഥാനാർത്ഥി.

ബിജെപിയ്ക്ക് ഏറെ വേരോട്ടമുള്ള മണ്ഡലത്തിൽ ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയെ തന്നെയാണ് പാർട്ടി രംഗത്തിറക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിച്ച് ദേശീയശ്രദ്ധ നേടിയ മണ്ഡലമാണ് സെൻട്രൽ. തലസ്ഥാനത്ത് ബിജെപി പ്രതീക്ഷവെക്കുന്ന മറ്റൊരു മണ്ഡലമാണ് വട്ടിയൂർക്കാവ് 2016ൽ കുമ്മനം രാജശേഖരൻ ജനവിധി തേടിയ മണ്ഡലത്തിൽ ഇത്തവണ ഇറങ്ങിയിരിക്കുന്നത് പാർട്ടി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷാണ്.

ഇതിനൊപ്പം പാർട്ടി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ് മത്സരിക്കുന്ന കാട്ടാക്കടയിലും ശക്തമായ മത്സരം തന്നെ കാഴ്ചവെക്കാനാണ് ബിജെപി ശ്രമം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button