Latest NewsNewsSports

ക്രിസ്റ്റിയാനോയെ അഭിനന്ദിച്ച് പെലെ; യഥാർത്ഥ സ്പോർട്സ്മാൻ എന്നതിന്റെ മുദ്രയെന്ന് സച്ചിൻ

തന്റെ ഗോൾ വേട്ടയുടെ റെക്കോർഡ് മറികടന്ന ക്രിസ്റ്റിയാനോ റൊണാൾഡോയേ അഭിനന്ദിച്ച പെലെയുടെ മനസിന് കൈയ്യടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. യഥാർത്ഥ സ്പോർട്സ്മാൻ എന്നതിന്റെ മുദ്രയാണ് ഇവരിൽ കാണുന്നതെന്ന് സച്ചിൻ പറഞ്ഞു. സ്പോർട്സ് എന്ന് പറഞ്ഞാൽ ഇതാണ്. പെലെയിൽ നിന്നുള്ള ഈ ഊഷ്മളമായുള്ള നീക്കം കാണാൻ മനോഹരമാണ്. കഴിവിനെ അംഗീകരിച്ച്, ക്രിസ്റ്റിയാനോയുടെ നേട്ടത്തെ ആഘോഷിക്കുന്നതിലൂടെ കാണാം യഥാർത്ഥ സ്പോർട്സ്മാൻ എന്നതിനെ മുദ്ര.

പ്രൊഫഷണൽ ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡാണ് പെലെയുടെ പേരിൽ നിന്നും ക്രിസ്റ്റിയാനോ സ്വന്തമാക്കിയത്. കഗ്ലിയാരിക്കെതിരെ ഹാട്രിക് നേടിയതോടെ പെലെയുടെ 767 ഗോളുകൾ എന്ന നേട്ടം ക്രിസ്റ്റിയാനോ റൊണാൾഡോ മറികടക്കുകയായിരുന്നു. 770 ഗോളുകളാണ് ഇപ്പോൾ ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button