Latest NewsIndia

ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് ആദ്യമായി രാത്രികാല വിമാന സർവ്വീസ് നടത്തി

നീക്കം കശ്മീരിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുമെന്നും ഇതോടെ ജമ്മുകശ്മീരിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് ആദ്യത്തെ രാത്രികാല വിമാന സർവ്വീസ് നടത്തി. വെള്ളിയാഴ്ച രാത്രിയാണ് ഗോ എയർ വിമാനം ഡൽഹിയിലേക്ക് സർവ്വീസ് നടത്തിയത്. രാത്രി 7.15നാണ് വിമാനം പുറപ്പെട്ടത്. നീക്കം കശ്മീരിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുമെന്നും ഇതോടെ ജമ്മുകശ്മീരിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

വ്യാവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂർ ചടങ്ങിൽ പങ്കെടുത്തു. . ശ്രീനഗറിൽ നിന്ന് രാത്രികാല വിമാന സർവ്വീസ് ആരംഭിക്കുന്നത് ഒരു പുതിയ യുഗത്തിന്റെ ഉദയത്തെ അടയാളപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്തിലെ എല്ലാ ജിവനക്കാരേയും മറ്റ് ഉദ്യോഗസ്ഥരേയും അഭിവാദ്യം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

read also : ‘രണ്ട് മാസത്തെ പെന്‍ഷന്‍ തുക വിഷുവിന് മുന്‍പ് അര്‍ഹരുടെ കൈയ്യിലെത്തിക്കും’; ധനമന്ത്രി

കേന്ദ്ര ഭരണ പ്രദേശത്തിന്റെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുമെന്നും ഇത് മേഖലയിലെ വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും താക്കൂർ കൂട്ടിച്ചേർത്തു. ഈ സുപ്രധാന വികസനം ജമ്മു കശ്മീരിലെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്തും. രാത്രികാല വിമാന സർവ്വീസ് ആരംഭിക്കുന്നതോടെ വേനൽക്കാലത്ത് ജമ്മു കശ്മീരിലേക്കുള്ള വിമാനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കുമെന്നും അധികൃതർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button