CricketLatest NewsNewsSports

അവസാന അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും

ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലെ അവസാന ഓവറിലെ നാടകീയതയിൽ കളി ജയിച്ച ആത്മവിശ്വാസത്തിൽ അവസാന അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും. ഒന്നും മൂന്നും ടി20കളിലെ ജയത്തോടെ നാലാം മത്സരം കൂടി ജയിച്ച് പരമ്പര നേരത്തേ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ തന്ത്രങ്ങളെയാണ് വ്യാഴാഴ്ച രാത്രിയിൽ മൊട്ടേരയിൽ ഇന്ത്യ തകർത്ത് കളഞ്ഞു. പരമ്പര 2-2ന് സമനിലയിൽ നിൽക്കേ ഇന്നത്തെ പോരാട്ടമാവും ചാമ്പ്യന്മാരെ നിർണ്ണയിക്കുന്നത്.

പരിചയസമ്പന്നരെല്ലാം തകർന്നടിയുമ്പോൾ ഈ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷനും സൂര്യകുമാർ യാദവുമാണ് ഇന്ത്യയുടെ പ്രതീക്ഷ. നാലാം ടി20യിൽ ഇഷാൻ കിഷന് പകരം അവസരം ലഭിച്ച സൂര്യകുമാർ യാദവ് ഇന്ത്യക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലി വിശ്വാസം കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ഓപ്പണർമാരായ രാഹുലും രോഹിതും കൂടി പവർ പ്ലേ വെടിക്കെട്ടിന് തുടക്കമിട്ടാൽ പരമ്പര ഇന്ത്യയ്ക്ക് കൈപിടിയിലൊതുക്കാം. ഓൾറൗണ്ടർ ഹാർദ്ദിക്‌ പാണ്ഡ്യ ഫോമിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നു. ബൗളിങ്ങിൽ നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button