KeralaLatest NewsIndia

‘പുന്നപ്ര വയലാറിൽ വിഎസിന് ഒരു പങ്കുമില്ല, തുറന്നു പറഞ്ഞതിനു ഞങ്ങളുടെ കുടുംബത്തെ അപമാനിച്ചു’ ആശാ ലോറൻസ്

'ശബരിമല മറക്കരുത് പാർത്ഥസാരഥി ക്ഷേത്രം പിടിച്ചടക്കിയത് മറക്കരുത് മറക്കരുത് മതില് പണിതവരെ.'

പുന്നപ്ര വയലാർ സമരത്തിൽ വിഎസ് അച്യുതാനന്ദന് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ കുടുംബത്തിനെ അപമാനിച്ചാണ് വിഎസ് പ്രതികാരം തീർത്തതെന്നു മകൾ ആശാ ലോറൻസ്. സോഷ്യൽ മീഡിയയിലൂടെയാണ്‌ ആശയുടെ പ്രതികരണം.

പോസ്റ്റ് കാണാം:

“പുന്നപ്ര- വയലാർ വിപ്ലവം”
കുട്ടിക്കാലം തൊട്ട് കേൾക്കുന്നതാണ്.
കമ്മ്യൂണിസറ്റ്കാരെ പോലെയോ
ചരിത്രകാരൻമാരെ പോലെയോ
രാഷ്ട്രിയ വിദ്യാർത്ഥികളെയെ പോലെയോ ആഴത്തിലൊന്നും ഇതേ കുറിച്ച് വായിച്ചിട്ടില്ല പഠിച്ചിട്ടില്ല.
ആചാര്യൻമാർ ധാരാളം ഉണ്ടല്ലോ അതേപ്പറ്റി പറയാൻ! ഞാനാര്?

ഇന്നലെ നടന്ന ഒരു സംഭവം ആണ് ഇപ്പോൾ
“FB താരം വാർത്ത താരം”
BJP നേതാവ് അവിടെ പോയി പുഷ്പവൃഷ്ടി നടത്തി
ആകെ പ്രശ്നമാക്കി.
അതിലെ തെറ്റും ശരിയും പറയാനും ഞാനാളല്ല! അത് കൊണ്ട് അതേ കുറിച്ചും ഒന്നുമേ പറയുന്നില്ല.
അപ്പനും അമ്മയും പുന്നപ്ര വയലാർ സമരകഥകൾ ഒക്കെ വീട്ടിൽ പറയുമായിരുന്നു.
രാഷ്ട്രിയകാരനായ കമ്യൂണിസറ്റായ അപ്പഛനെകാൾ പാർട്ടി കാര്യം ഇത് പോലുള്ള കാര്യങ്ങൾ പറഞ്ഞ് തന്നിട്ടുള്ളത് അമ്മയാണ്!!
പാർട്ടിയുടെ കാര്യത്തിന് തിരക്ക് പിടിച്ച് ഓടി നടക്കുന്നതിനാൽ അപ്പച്ഛന് സമയമൊന്നുമില്ലായിരുന്നു.

പുന്നപ്ര വയലാർ സമരം ഞങ്ങളുടെ ജീവിതത്തെ ബാധിച്ചു
എങ്ങിനെ എന്നോ?
2012-ൽ
അപ്പചൻ സഖാവ് എംഎം ലോറൻസ് പറഞ്ഞു
സഖാവ് വി.എസ്സ് അചുതാനന്ദൻ അവകാശപ്പെടുന്ന പോലെ പുന്നപ്രവയലാർ സമരത്തിൽ പങ്കെടുത്തിട്ടില്ല എന്ന്!!
വി.എസ്സ് അന്ന് ഒളിവിലായിരുന്നു എന്ന്!
എം.എം.ലോറൻസിനോട് എന്നും ശത്രുത മനോഭാവം വച്ച് പുലർത്തുന്ന സഖാവ് വി.എസ്സ് വെറുതെ ഇരിക്കുമോ?
ചാനലിൽ വന്ന് വെടി ഉതിർത്തില്ലേ ലോറൻസിന്റെ നേരെ!
“ലോറൻസ് ഭാര്യയെ ഭ്രാന്താശുപത്രിയിലാക്കി 4 മക്കളുടെ അമ്മച്ചിയെ
മകൾ എന്നോട് വന്ന് സങ്കടം പറഞ്ഞു സിംപതി തോന്നി” ഇങ്ങിനെ പോയി പകരം വീട്ടൽ!!

പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്തില്ല എന്ന ആരോപണത്തിന് പങ്കെടുത്തതിന്റെ തെളിവ് നിരത്തി പ്രതിരോധിക്കുന്നതിന് പകരം കുടുംബത്തെ അപമാനിക്കുക സങ്കടം കണ്ണുനീർ മുതലെടുക്കുക!! എന്തൊരു സംസ്കാരം എന്തൊരു വിപ്ലവം!!
വി.എസ്സ് ചാനല്കാരുടെ മുൻപിൽ വന്ന് നിന്ന് ലോറൻസിനെ ആക്രമിച്ചപ്പോൾ വാർത്ത പരക്കുമല്ലോ?
ഞാൻ അന്നേ ദിവസം മലയാള മനോരമ പ്രസിദ്ധികരണമായ” വനിത” യ്ക്ക് വേണ്ടിയുള്ള ഒരു Foto shoot ന് മട്ടാഞ്ചേരിയിൽ നിൽക്കുകയാണ്.
എന്റെ ജോലി designer എന്ന നിലയിലാണ്
അവിടെ എന്റെ കഴിവ് മാത്രം തെളിയിക്കേണ്ട കാര്യമേ ഉള്ളു.

അതിനാൽ തന്നെ എം.എം.ലോറൻസ് എന്റെ അപ്പനാണ് എന്നൊന്നും പറഞ്ഞിരുന്നില്ല.
എല്ലാവരും ജോലി തിരക്കിൽ മുഴുകിയിരിക്കുകയാണ്.
പെട്ടെന്ന് മനോരമ ലേഖകൻ വി.ആർ പ്രതാപ്ന്റെ കോൾ.
അങ്ങോട്ട് വിളിച്ചാൽ പോലും എടുക്കാത്ത ആൾ ഇങ്ങോട്ട് വിളിക്കുന്നു!
പ്രതാപ് പറയുകയാണ് “വി.എസ് അപ്പനെതിരെ ആഞ്ഞടിച്ചിട്ടുണ്ടല്ലോ എന്ന്” !
കഥയറിയാതെ ഞാൻ പറഞ്ഞു ” ഓ അത് പതിവാണല്ലോ അപ്പൻ മറുപടി പറഞ്ഞോളും എന്ന്”!

ഞാൻ വലിയ താൽപര്യം കാട്ടിയില്ല.
അപ്പഴാണ് പ്രതാപ് വിണ്ടും കാര്യം പറയുന്നത് എന്നെയും വി.എസ്സ് പറയുന്നുണ്ട് എന്ന്.!!
കാര്യം അറിഞപ്പോൾ എനിക്കാകെ സങ്കടമായി. കരച്ചിൽ വന്നു ചുറ്റും അപരിചതർ ആരോട് പറയും സങ്കടം?
ആരും കാണാതെ കണ്ണുനീർ തുടയ്ക്കും ജോലി ചെയ്യും.
കുറച്ച് കഴിഞ്ഞപ്പോൾ കൂട്ട്കാർ വിളിക്കുന്നു അദ്ധ്യാപകർ വിളിക്കുന്നു
സൂക്ഷിക്കണം വിഷമിക്കണ്ട എന്നൊക്കെ പറയുന്നു.
ജോലി തീർത്ത് മലബാർ എകസ്പ്രസ്സിന് എറണാകുളം നോർത്തിൽ നിന്നും കോഴിക്കോടിന് പോകണം.

രാത്രി സ്റ്റേഷനിൽ നിൽക്കുമ്പോഴും യാത്രക്കാർ തമ്മിൽ വിഎസ്സ് ലോറൻസ് പോര് പറയുന്നു. ഞാൻ നിന്ന് കേൾക്കുകയാണ്!!
തൊട്ടടുത്ത് നിൽക്കുന്ന എന്നെ കുറിച്ചും കൂടിയാ സംസാരം
അപ്പഴേയ്ക്കും ഞാൻ Stable ആയി. നേരിടും എന്ന് തന്നെ തിരുമാനമെടുത്തു.
സത്യത്തിൽ സംസാരം വി.എസ്സിന് എതിരായിരുന്നു
വിഎസ്സിനെ ആരും അനുകുലിച്ചില്ല ഒരു കുടുംബത്തിലെ സങ്കടമാണോ പ്രതികാരത്തിന് ഉപയോഗിക്കേണ്ടത്? ഇങ്ങിനെ ആയിരുന്നു പ്രതികരണങ്ങൾ.
കമ്യുണിസറ്റ്കാർക്കത് പുത്തരിയല്ലല്ലോ?

അമ്മ യേശുവിന്റെ പടത്തിൽ പൂമാല ചാർത്തുകയും ചന്ദനതിരി കത്തിക്കുകയും ചെയ്യുമ്പോൾ അപ്പഛൻ പരിഹസിക്കും.
” ബേബി ഇതൊക്കെ എന്തിനാ ചെയ്യുന്നേ ആരറിയുന്നു ഇതൊക്കെ ഫോട്ടോ മാത്രമല്ലേ” എന്നൊക്കെ!!
മുതിർന്നപ്പോൾ ഇത്തിരി ബുദ്ധി വച്ചപ്പോൾ ഞാൻ ഒരു ദിവസം അപ്പച്ഛനോട് ചോദിച്ചു
” രക്തസാക്ഷി സുത്പത്തിൽ എന്തിനാ പൂക്കൾ അർപ്പിക്കുന്നത് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത്? അവിടെ ആരെങ്കിലും ഇതൊക്കെ കേൾക്കുന്നുണ്ടോ ആത്മാവിലൊക്കെ
കമ്മ്യൂണിസറ്റ്കാർ വിശ്വസിക്കുന്നുണ്ടോ”?
അപ്പച്ഛന് മറുപടി ഉണ്ടായിരുന്നില്ല
പ്രതീക്ഷിക്കാത്ത ചോദ്യമായി പോയില്ലേ
ചെറിയ നാണത്തോടെ അപ്പൻ ചിരിച്ചത് ഇപ്പഴും എന്റെ കഴ്ച്ചയിൽ തെളിഞ് നിൽക്കുന്നുണ്ട്.

രക്തസാക്ഷികളെ സ്യഷ്ടിക്കുക കൂടി ചെയ്യുന്ന പാർട്ടിയാണ് കമ്മ്യുണിസറ്റ് പാർട്ടി!! ആ പാർട്ടിയുടെ ഉയർച്ചയും നിലനിൽപ്പും തന്നെ രക്തസാക്ഷികളിലൂടെ ആണ്!!
“ജീവിക്കുന്നു ഞങ്ങളിലൂടെ ….”
ആര് ജീവിക്കുന്നു ഇവരിലൂടെ? ഏത് രക്തസാക്ഷി?
ഉന്നത നേതാക്കൻമാരും അവരുടെ കുടുബാംഗങ്ങളും ജീവിക്കുന്നു സുഖമായി!
ഉന്നത നേതാവിന്റെ ഭാര്യ ,കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ” പൂമൂടൽ ചടങ്ങ് നടത്തിയതിന് അവരെ “പൂമൂടൽ” നടത്തിയവരാ എല്ലാവരും
പാവം അവരെ കുറ്റപെടുത്തുവാൻ പറ്റുമോ?

അവരുടെ ഉന്നതനായ ശക്തനായ ഭർത്താവിന് കോടിയേരി ബാലകൃഷ്ണന് രക്തസാക്ഷി മണ്ഡപത്തിൽ പോയി പൂക്കൾ അർപ്പിക്കാനും മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കാനും അവകാശവും സ്വാത്രന്ത്യവും ഉണ്ടെങ്കിൽ പൂമൂടൽ നടത്താനും ഗണപതി ഹോമം നടത്താനും ആറ്റുക്കാൽ ദേവിയ്ക്ക് പൊങ്കാല അർപ്പിക്കാനും നാമം ജപിക്കാനും വിനോദിനിയ്ക്കും സ്വാതന്ത്യം ഉണ്ട്!
അതിനാ തെക്ക് വടക്ക് മതില് കെട്ടിയത്
അല്ല പിന്നെ!
ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല ആർക്കും
അറിഞ്ഞാൽ തെറ്റ് പറ്റില്ല APRIL 6 ന്
ദൈവങ്ങളെയും ദൈവ വിശ്വാസികളെയും ആരാധനാലയങ്ങളെയും ആരാധനാലയങ്ങളും ആത്മിയ ആചാര്യൻമാരെയും പുജാരികളെയും സന്യാസിവര്യൻമാരെയും അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയുന്നവരെ ഇനിയും തുടരാൻ അനുവദിക്കണോ?
ശബരിമല മറക്കരുത്
പാർത്ഥസാരഥി ക്ഷേത്രം പിടിച്ചടക്കിയത് മറക്കരുത്
മറക്കരുത് മതില് പണിതവരെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button