KeralaLatest NewsNews

ശോഭയെ ജനം വിലയിരുത്തട്ടെ ; പൂതന പരാമര്‍ശത്തില്‍ മറുപടിയുമായി കടകംപളളി സുരേന്ദ്രന്‍

താന്‍ തൊഴിലാളി വര്‍ഗ സംസ്‌കാരത്തില്‍ വളര്‍ന്നു വന്ന നേതാവാണ്

തിരുവനന്തപുരം : പൂതന പരാമര്‍ശത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് മറുപടിയുമായി മന്ത്രി കടകംപളളി സുരേന്ദ്രന്‍. താന്‍ തൊഴിലാളി വര്‍ഗ സംസ്‌കാരത്തില്‍ വളര്‍ന്നു വന്ന നേതാവാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുളളത്. ശോഭയെ ജനം വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

ശ്രീമാന്‍ കടകംപള്ളി സുരേന്ദ്രന്‍ ശബരിമല വിഷയത്തില്‍ പൂതനയായിട്ടാണ് അവതരിച്ചത് എന്ന് കഴക്കൂട്ടത്ത് അറിയാത്ത ഒരൊറ്റ വിശ്വാസി പോലുമില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം. വി മുരളീധരനും ശോഭയും ആദ്യമായി ഒരുമിച്ചെത്തിയ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം. തന്റെ ഈ പ്രയോഗം തിരുത്തില്ലെന്ന് ആവര്‍ത്തിച്ച ശോഭ കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്മാരായി മാറുമെന്നും പറഞ്ഞു. ശബരിമല സംബന്ധിച്ച കടകംപളളിയുടെ ആരോപണം വീണിടത്ത് കിടന്ന് ഉരുളലാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button