KeralaLatest NewsNews

വൃദ്ധ ദമ്പതികളെ നിരന്തരം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വന്നതോടെ യഥാര്‍ത്ഥ വില്ലത്തി അറസ്റ്റില്‍

മല്ലപ്പള്ളി: വൃദ്ധ ദമ്പതികളെ നിരന്തരം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വന്നതോടെ മരുമകള്‍ അറസ്റ്റിലായി. യുവതിയുടെ ആക്രമണത്തില്‍ മാതാ-പിതാക്കളുടെ ഇരുകാലുകളും തകര്‍ന്നു. സംഭവത്തില്‍ ദമ്പതികളുടെ പരാതിയില്‍ മരുമകളെ പൊലീസ് അറസ്റ്റുചെയ്തു. നെല്ലിമൂട് കുന്നക്കാട്ടില്‍ ഷൈലാമ്മയെയാണ് കീഴ്‌വായിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : പ്രകടന പത്രികയിലെ വാഗ്ദാനം നിറവേറ്റാന്‍ കേന്ദ്രവുമായി സഹകരിക്കും; പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കി യു.ഡി.എഫ്

ഭര്‍തൃപിതാവിനെയും മാതാവിനെയും ഇവര്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സീനിയര്‍ സിറ്റിസന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇരുകാലുകളും തളര്‍ന്ന ദമ്പതികളുടെ സഹായത്തിനായി നിര്‍ത്തിയിരുന്ന ഹോം നഴ്സാണ് സംഭവം സമൂഹമാദ്ധ്യമത്തിലൂടെ പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്. ജില്ലാ പൊലീസ് മേധാവി നിശാന്തിനിയുടെ നിര്‍ദേശപ്രകാരം തിരുവല്ല ഡി.വൈ.എസ്.പി ബി.എസ് സുനീഷ് ബാബു, കീഴ്‌വായ്പ്പൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button