KeralaLatest NewsNews

പാറമടയിൽ കല്ല് കയറ്റാൻ വന്ന ലോറി അപകടത്തിൽപെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

അങ്കമാലി (എറണാകുളം): പാറമടയിൽ കല്ല് കയറ്റാൻ വന്ന ലോറി അപകടത്തിൽപെട്ട്​ ഡ്രൈവർക്ക് ദാരുണാന്ത്യം. മൂക്കന്നൂർ ആഴകം ആശേരി അമ്പലത്തിന്​ സമീപം താമസിക്കുന്ന കോട്ടയ്ക്കൽ ദേവസിക്കുട്ടിയുടെ മകൻ ജിൻസൻ (26) ആണ് അപകടത്തിൽ മരിച്ചത്​.

പറമ്പയത്തുള്ള പാറമടയിൽ കല്ല് കയറ്റാനായി കാത്തുനിൽക്കുന്നതിനിടെ ജിൻസന്‍റെ ലോറി നിയന്ത്രണംവിട്ട് താഴേക്ക്​ ഇറങ്ങുകയായിരുന്നു ഉണ്ടായത്. വാഹനത്തിനിടയിൽ കുടങ്ങിയ ജിൻസനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മേൽനടപടി സ്വീകരിച്ച് അങ്കമാലി ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്​കാരം നടത്തി. മാതാവ്: ബേബി. സഹോദരങ്ങൾ: പ്രിൻസി, ജിൻസി.

shortlink

Related Articles

Post Your Comments

Related Articles


Back to top button