Latest NewsNewsIndia

തമിഴ്‌നാട്ടിൽ കമല്‍ഹാസൻ വിജയിക്കില്ല, നല്ല രാഷ്ട്രീയക്കാരായ ബിജെപി വിജയിക്കും; ഗൗതമി

ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമല്‍ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ല. നല്ല രാഷ്ട്രീയകാര്‍ക്കേ വിജയമുണ്ടാകൂ എന്നും ​ഗൗതമി പറഞ്ഞു.

കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപി വിജയിക്കും. കോയമ്പത്തൂരില്‍ ബിജെപിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ ജനവിധി തേടുന്നത്.

Read Also : യുഎഇയില്‍ താമസിച്ച് ഇനി ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാം ; റിമോട്ട് വര്‍ക്ക് വിസയ്ക്ക് മന്ത്രിസഭാ അംഗീകാരം

കേരളത്തിലെ ബി ജെ പി കാലങ്ങളായി വിജയിക്കുന്നതിന് വേണ്ടിയുളള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഗൗതമി പറഞ്ഞു. തമിഴ്‌നാട്ടിൽ ബി ജെ പിയുടെ താരപ്രചാരകയായ ​ഗൗതമി സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വിരുദന​ഗ​ഗർ രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്‌താണ് ഗൗതമി തിരഞ്ഞെടുപ്പ്  പ്രവർത്തനം നടത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button