Latest NewsNewsIndia

അമേരിക്ക ഇന്ത്യയെ 200 വർഷം അടിമകളാക്കി; വീണ്ടും വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

‍ഡെറാഡൂൺ : അമേരിക്ക ഇന്ത്യയെ 200 വർഷം അടിമകളാക്കിയെന്ന വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. പെൺകുട്ടികൾ റിപ്പ്ഡ് ജീൻസ് ഇടരുതെന്ന് പറഞ്ഞ് വിവാദത്തിൽ അകപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് റാവത് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

200 കൊല്ലം ഇന്ത്യയെയും ലോകത്തെ മുഴുവൻ അടിമകളാക്കി ഭരിച്ച അമേരിക്ക ഇപ്പോൾ കോവിഡ് വ്യാപനത്തിൽ അതിജീവിക്കാൻ കഷ്ടപ്പെടുകയാണ്. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയെ മറ്റ് രാജ്യങ്ങളുമായും അമേരിക്കയുമായും താരതമ്യപ്പെടുത്തിയ റാവത്ത്, ലോകത്ത് ആരോഗ്യ പരിപാലനത്തിൽ മുന്നിൽ നിൽക്കമ്പോഴും അമേരിക്കയിൽ 50 ലക്ഷം കോവിഡ് മരണങ്ങളാണുള്ളതെന്നും പറഞ്ഞു.

മോദിക്ക് പകരം മറ്റാരെങ്കിലുമാണ് പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യയുടെ അവസ്ഥ എന്താവുമായിരുന്നെന്ന് പറയാൻ കഴിയില്ല. നമ്മൾ ഒരു മോശം അവസ്ഥയിലായിരുന്നുവെന്നും പ്രധാനമന്ത്രി നമുക്ക് ആശ്വാസം നൽകിയെന്നും റാവത്ത് അഭിപ്രായപ്പെട്ടു.

 

shortlink

Post Your Comments


Back to top button