Latest NewsNewsIndia

ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: നാലുഭീകരരെ സൈന്യം വധിച്ചു

ഷോപ്പിയാന്‍ (ജമ്മു കശ്മീര്‍): ജമ്മു കശ്മീരില്‍ നാലു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വിധിച്ചിരിക്കുന്നു. ഷോപ്പിയാനിലെ മുനിഹാല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.

മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ കീഴടക്കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറ ഞ്ഞു. ഒരു സേനാ ജവാന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറയുകയുണ്ടായി. രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും നേരത്തെ സുരക്ഷാ സേന അറിയിച്ചിരുന്നതാണ്. ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

permalink

Related Articles

Post Your Comments


Back to top button