COVID 19Latest NewsNewsGulfOman

ഒമാനില്‍ 728 പേര്‍ക്ക് കൂടി പുതിയതായി കോവിഡ്

മസ്‌കത്ത്: ഒമാനില്‍ 728 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുട എണ്ണം 1,51,528 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏഴ് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 1,629 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം മരിച്ചിരിക്കുന്നത്.

342 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരിക്കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ രോഗികളില്‍ 1,39,442 പേര്‍ രോഗമുക്തരായിട്ടുണ്ട്. 92 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 356 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 104 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button