KeralaLatest News

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി സുന്ദര പത്രിക പിൻവലിച്ചില്ല? : റിട്ടേണിംഗ് ഓഫിസറുടെ പ്രതികരണം ഇങ്ങനെ

ശനിയാഴ്ച വൈകീട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലാ നേതൃത്വത്തിന്റെ പരാതി.

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫിസർ. സുന്ദര പത്രിക പിൻവലിച്ചുവെന്ന് ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാൻ നാമ നിർദേശം ചെയ്തവരുടെ ഒപ്പ് ആവശ്യമാണ്. എന്നാൽ കെ .സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് മാത്രമല്ല ഇപ്പോഴും അഞ്ജാത വാസത്തിലാണ്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

സുന്ദരയെ കാണാനില്ലെന്ന വാർത്ത പുറത്ത് വരുന്നത് ഇന്നലെയാണ്. സ്ഥാനാർഥി കെ.സുന്ദരയെ ഫോണിൽ പോലും ലഭിക്കുന്നില്ലെന്നു ജില്ല പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് സമ്മർദം ഉണ്ടായിരുന്നെന്നും ഈ സാഹചര്യത്തിലാണ് ഇയാളെ കാണാതായതെന്നുമാണ് എതിർ കക്ഷികളുടെ ആരോപണം. ശനിയാഴ്ച വൈകീട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലാ നേതൃത്വത്തിന്റെ പരാതി.

എന്നാൽ സുന്ദരയും, കുടുംബവും ബിജെപിയിൽ ചേർന്നുവെന്ന് ഇന്നലെ ചില ചിത്രങ്ങൾ പ്രചരിച്ചതിൽ നിന്ന് മനസ്സിലായിരുന്നു.
മഞ്ചേശ്വരത്തു ബിഎസ്‌പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ കെ.സുന്ദര ഇന്നു പത്രിക പിന്‍വലിക്കുമെന്നാണ് റിപ്പോർട്ട് . ഇത്തവണ ബിജെപിക്കു പിന്തുണ നല്‍കുമെന്നും സുന്ദര പറഞ്ഞു. സുന്ദരയോടൊപ്പം ബിജെപി നേതാക്കള്‍ നില്‍ക്കുന്ന ചിത്രം ബിജെപി മീഡിയ വാട്‌സാപ് ഗ്രൂപ്പിലൂടെ പുറത്തു വിട്ടു.

ഇന്നു 11 മുതല്‍ 3 വരെയാണു പത്രിക പിന്‍വലിക്കാനുള്ള സമയം.2016 തിരഞ്ഞെടുപ്പില്‍ കെ.സുന്ദര നേടിയ 467 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ 89 വോട്ടിനു പരാജയപ്പെടാന്‍ കാരണമായിരുന്നു. സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്നു ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും രാത്രിയോടെ പിന്‍വലിച്ചു.

read also: ‘സന്ദീപ് വചസ്പതി പുഷ്പാർച്ചന നടത്തിയ രക്തസാക്ഷി മണ്ഡപം ചാണകം തളിച്ചു ശുദ്ധിയാക്കി’- വീഡിയോ

എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണു പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കെ.സുന്ദര പ്രതികരിച്ചു. യക്ഷഗാന കലാകാരന്‍ കൂടിയായ സുന്ദര, ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ധീരോധാത്തമായ സമരം നയിച്ച കെ സുരേന്ദ്രന് ഒരു തടസമാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന തന്റെ തീരുമാനത്തെ തുടര്‍ന്നാണ് പത്രിക പിന്‍വലിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button