KeralaLatest NewsIndiaNews

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ഏപ്രിൽ ഒന്ന് മുതൽ വില കൂടും

തിരുവനന്തപുരം : ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ജീവന്‍ രക്ഷാമരുന്നുകള്‍ നിശ്ചയിക്കുക. ഇന്ത്യയില്‍ ഈ  പട്ടികയില്‍ വരുന്ന മരുന്നുകളാണ് ഔഷധവിലനിയന്ത്രണത്തില്‍ വരുക. ഇങ്ങനെ നിയന്ത്രിക്കപ്പെടുന്ന വില എല്ലാവര്‍ഷത്തെയും മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തില്‍ പുതുക്കും. കഴിഞ്ഞ മൂന്നുവര്‍ഷമായി വില കൂടുക തന്നെയായിരുന്നു.

Read Also : ട്രെയിനുകളിൽ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി റയിൽവേ

വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വ്യവസായവികസന- ആഭ്യന്തര വ്യാപാരവകുപ്പാണ് കഴിഞ്ഞുപോയ വര്‍ഷത്തെ സൂചിക തയ്യാറാക്കുന്നത്. മുന്‍ വര്‍ഷത്തെ വിപണിയുമായി താരതമ്യം ചെയ്താണ് സൂചിക നിശ്ചയിക്കുക. ഇത്തരത്തില്‍ നിശ്ചയിക്കുന്ന സൂചിക അടിസ്ഥാനമാക്കി അവശ്യ മരുന്നുവില പുനഃക്രമീകരിക്കാമെന്ന് ഔഷധനിയമത്തിലുണ്ട്.

തൊള്ളായിരത്തോളം മരുന്നുകള്‍ക്കാണ് 0.53638 ശതമാനം വില കൂടുക. ഹൃദയ ധമനികളിലെ തടസ്സം പരിഹരിക്കാനായി ഉപയോഗിക്കുന്ന മരുന്ന് നിറച്ച സ്റ്റെന്റുകള്‍ക്ക് ശരാശരി 165 രൂപയാണ് വര്‍ധിക്കുക. വിവിധയിനം ഐ.വി. ഫ്‌ളൂയിഡുകള്‍ക്കും വിലയേറും. വിവിധ ആരോഗ്യ പരിശോധനാ ഉപകരണങ്ങള്‍ക്കും വില കൂടിയേക്കും.

പുതിയ സൂചികപ്രകാരം നിലവില്‍ 30647 രൂപ വിലയുള്ള മുന്തിയ ഇനം ബൈപാസ് സ്റ്റെന്റുകള്‍ക്ക് 165 രൂപ കൂടി 30,812 ആകും. ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ വില 8417-ല്‍നിന്ന് 8462 രൂപയായാണ് മാറുക.

കഴിഞ്ഞ വര്‍ഷം 1.8846 ശതമാനമായിരുന്നു സൂചിക. അതായത് ഇത്തവണത്തേക്കാള്‍ വര്‍ധിച്ചിരുന്നു. ഓരോ മരുന്നും എടുത്ത് നോക്കുമ്പോൾ ചെറിയ നിരക്കിലാണ് വര്‍ധന. എന്നാല്‍, കൂടുതല്‍ വിലയുള്ള മരുന്നുകളുടെ കാര്യത്തില്‍ വര്‍ധന രോഗികള്‍ക്ക് വലിയ ഭാരമായിത്തീരും. ഉദാഹരണത്തിന് അര്‍ബുദചികിത്സയില്‍ ഏറെ ഫലപ്രദമായ ട്രാസ്റ്റുസുമാബ് കുത്തിവെപ്പിന് നിലവില്‍ 59976.96 രൂപയാണ്. ഇതിന്റെ പുതിയ വില 60,299 രൂപയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button