KeralaLatest NewsNews

‘ചീഞ്ഞളിഞ്ഞ താമര ഗുരുവായൂരപ്പന് ഇഷ്ടമില്ല! ഗുരുവായൂര്‍ സ്വര്‍ണ പ്രശ്നത്തില്‍ കണ്ടത് ! പരിഹാസവുമായി സന്ദീപാനന്ദ ഗിരി

കേരളം സമ്ബൂര്‍ണ സാക്ഷരത കൈവരിക്കുന്നതില്‍ ചിലര്‍ ഇപ്പോഴുമിവിടെ തടസ്സം നില്‍ക്കുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ പരിഹാസവുമായി സന്ദീപാനന്ദ ഗിരി. കേരളം സമ്ബൂര്‍ണ സാക്ഷരത കൈവരിക്കുന്നതില്‍ ചിലര്‍ ഇപ്പോഴും തടസം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യന്റെ പത്രിക തള്ളിയതിനെ പരിഹസിച്ചും അദ്ദേഹം രംഗത്തെത്തി. ‘ചീഞ്ഞളിഞ്ഞ താമര ഗുരുവായൂരപ്പന് ഇഷ്ടമില്ല! ഗുരുവായൂര്‍ സ്വര്‍ണ പ്രശ്നത്തില്‍ കണ്ടത് !!!” എന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്.

‘തലശ്ശേരി, ഗുരുവായൂര്‍, ദേവികുളത്തുനിന്നും ഒരുകാര്യം വ്യക്തം, കേരളം സമ്ബൂര്‍ണ സാക്ഷരത കൈവരിക്കുന്നതില്‍ ചിലര്‍ ഇപ്പോഴുമിവിടെ തടസ്സം നില്‍ക്കുന്നു’ എന്നും സന്ദീപാനന്ദഗിരി കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button