Latest NewsNewsIndia

ക്ഷേത്ര സംരക്ഷണത്തിന് പ്രാധാന്യം നൽകി തമിഴ്‌നാട്ടിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ചെന്നൈ : തമിഴ്‌നാട്ടിൽ ക്ഷേത്ര സംരക്ഷണത്തിന് പ്രാധാന്യം നൽകി ബിജെപിയുടെ പ്രകടനപത്രിക. കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്കരിയും, വി.കെ സിംഗും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

Read Also : ശ്രീനിവാസനും ഹരീഷ് കണാരനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘കുരുത്തോല പെരുന്നാൾ’

സർക്കാർ രൂപീകരിച്ചാൽ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഹിന്ദു പണ്ഡിതർക്കും, സന്യാസിമാർക്കും മാത്രമായി നൽകുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. ഹിന്ദു പണ്ഡിതരുടെയും, സന്യാസിമാരുടെയും പ്രത്യേകം ബോർഡുകൾ രൂപീകരിച്ച് ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം നൽകും. നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി മതപരിവർത്തന നിരോധന നിയമം കൊണ്ടുവരും. നിർബന്ധിത മതപരിവർത്തനത്തെ കുറ്റകൃത്യങ്ങളുടെ പട്ടികയിൽപ്പെടുത്തുന്നുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥികൾക്ക് പൗരത്വം നൽകും. 50 ലക്ഷം പേർക്ക് ജോലി നൽകും. മത്സ്യത്തൊഴിലാളികൾക്ക് പ്രതിവർഷം 6000 രൂപ ധനസഹായമായി നൽകും. ദക്ഷിണേന്ത്യയിലെ നമ്പർ വൺ വ്യാപാര സൗഹൃദ സംസ്ഥാനമായി തമിഴ്‌നാടിനെമാറ്റുമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button