KeralaLatest NewsNews

ആറ്റിൽ വീണ് പത്തു വയസുകാരിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഹരിപ്പാട് പത്ത് വയസുകാരി ആറ്റിൽ വീണ് മരിച്ചു. പള്ളിപ്പാട് നാലുകെട്ടും കവലയിൽ പഴയചാലിൽ പുത്തൻവീട്ടിൽ തോമസ് കോശിയുടെയും നിഷ കോശിയുടെയും മകൾ അലീന സൂസൻ കോശി(10) യാണ് ദാരുണമായി മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. വീടിന് സമീപത്ത് ചപ്പ് ചവറ് കളയുവാനായി പോയ കുട്ടിയെ കാണാതാവുകയായിരുന്നു ഉണ്ടായത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ആറിന്റെ പടിയിൽ ചവറുകൾ കിടക്കുന്നത് കണ്ട് സംശയം തോന്നിയ പിതാവ് ആറ്റിൽ ഇറങ്ങി നടത്തിയ തിരച്ചിലിൽ നിന്നും കുട്ടിയെ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. ഉടൻ തന്നെ ഹരിപ്പാട് താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button