Latest NewsNewsIndia

ഭീകരാക്രമണത്തിൽ മൂന്ന്​ ജവാന്‍മാര്‍ക്ക്​​ വീരമൃത്യു ; നിരവധി പേർക്ക് പരിക്ക്

റായ്​പൂര്‍ : ഛത്തീസ്​ഗഢിലുണ്ടായ കുഴിബോംബ്​ സ്​ഫോടനത്തില്‍ മൂന്ന്​ ​ജവാന്‍മാര്‍ക്ക്​ വീരമൃത്യു. നക്​സല്‍ബാധിത മേഖലയായ നാരയണ്‍പൂരിലാണ്​ സ്​ഫോടനമുണ്ടായത്​. 27 ​സൈനികര്‍ സഞ്ചരിച്ച ബസ്​ സ്​ഫോടനത്തില്‍ തകര്‍ന്നുവെന്ന്​ പൊലീസ്​ അറിയിച്ചു.

Read Also : കേരളത്തില്‍ ഇത്തവണ ബിജെപിക്ക് വന്‍ നേട്ടമുണ്ടാകുമെന്ന് ഗൗതം ഗംഭീര്‍

ചൊവ്വാഴ്ച വൈകീട്ട്​ 4.30ഓടെയായിരുന്നു സംഭവം. ദൗഡിയിലെ വനത്തിലാണ്​ സ്​ഫോടനം നടന്നത്​. സ്​ഫോടനത്തില്‍ 15 പേര്‍ക്ക്​ പരിക്കേറ്റു. ഇതില്‍ അഞ്ച്​ പേരുടെ നില ഗുരുതരമാണ്​ മേഖലയിലെ പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു.

സ്​ഫോടനത്തിന്‍റെ ആഘാതത്തില്‍ ബസ്​ പാലത്തില്‍ നിന്ന്​ മറിഞ്ഞുവെന്ന്​ നാരയണ്‍പൂര്‍ എസ്​.പി മോഹിത്​ ഗാര്‍ഗ്​ പറഞ്ഞു. മാര്‍ച്ച്‌​ അഞ്ചിന്​ നടന്ന സ്​ഫോടനത്തിലും ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button