Latest NewsKeralaNews

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാൻ അമിത് ഷാ കേരളത്തിലെത്തും; ആദ്യ പരിപാടി തൃപ്പൂണിത്തുറയിൽ

കേരളത്തിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആദ്യ പരിപാടി തൃപ്പൂണിത്തുറയിൽ

കണ്ണൂർ: കേരളത്തിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആദ്യ പരിപാടി തൃപ്പൂണിത്തുറയിൽ. ഇന്ന് രാത്രിയാണ് അമിത് ഷാ സംസ്ഥാനത്തെത്തുക. ബുധനാഴ്ച്ച രാവിലെയാണ് ആദ്യ പരിപാടി.

Read Also: ‘ദയവായി എന്റെ ക്വാളിഫിക്കേഷൻ ചോദ്യം ചെയ്യരുത്’ പൊട്ടിത്തെറിച്ച് അഡ്വക്കേറ്റ് നിവേദിത

ഇന്ന് രാത്രി 9 മണിക്ക് അമിത് ഷാ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും. നാളെ രാവിലെ നെടുമ്പാശേരിയിൽ നിന്നും ഹെലികോപ്റ്ററിലാണ് അദ്ദേഹം തൃപ്പൂണിത്തുറയിലെത്തിയത്. സ്റ്റാച്യു ജംഗ്ഷനിൽ നിന്നും പൂർണ്ണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്കുള്ള റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊൻകുന്നം ശ്രേയസ് പബ്ലിക് സ്‌കൂൾ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഉച്ചയ്ക്ക് 2.30 ന് പുറ്റിങ്ങൽ ദേവീക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. തുടർന്ന് കഞ്ചിക്കോട്ട് എത്തുന്ന അദ്ദേഹം മുതൽ സത്രപടി വരെ റോഡ് ഷോ നടത്തും. പിന്നീട് അദ്ദേഹം കോയമ്പത്തൂരിലേക്ക് പോകും.

Read Also: മണിയാശാനെ തോല്‍പ്പിക്കാന്‍ ആര്‍ക്ക് പറ്റുമെന്നു നിഷ പറഞ്ഞ പിന്നാലെ ‘ സര്‍വേയിൽ എംഎം മണിയെ മനോരമ തോൽപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button