CricketLatest NewsNewsSports

ആർച്ചർ ഐപിഎല്ലിൽ നിന്നും വിട്ടുനിന്നേക്കും

രാജസ്ഥാൻ റോയൽസിലെ പേസർ ജോഫ്ര ആർച്ചർ ഈ സീസണിലെ ഐപിഎൽ ടീമിൽ നിന്നും വിട്ടുനിന്നേക്കുമെന്ന് സൂചന. ദേശീയ ടീമിലെ മത്സരങ്ങൾക്ക് കൂടുതൽ പരിഗണന കൊടുക്കാനാണ് താരം ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആർച്ചറുടെ അസാന്നിധ്യം രാജസ്ഥാന് കടുത്ത തിരിച്ചടിയാകും. കുത്തിവെപ്പ് എടുത്തിട്ടാണ് താരം ഇപ്പോൾ ഇംഗ്ലണ്ടിനായി കളിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഐപിഎൽ സീസണിൽ മികച്ച താരമായി ജോഫ്ര തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

14 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകളാണ് കഴിഞ്ഞ സീസണിൽ ആർച്ചർ സ്വന്തമാക്കിയത്. ആർച്ചറിന്റെ വലതു കൈമുട്ടിന് പരിക്കേറ്റിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ആർച്ചർക്കൊപ്പം ജോ റൂട്ടും ഏകദിന മത്സരങ്ങളിൽ കളിക്കില്ല. ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button