KeralaLatest NewsNews

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍

 

വര്‍ക്കല: വര്‍ക്കലയിലെ റിസോര്‍ട്ടില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഹെലിപ്പാടിനു സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ ആണ് തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിനിയായ 21 കാരിയായ ദഷ്റിത എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് എയറോനോട്ടിക്കല്‍ എഞ്ചിനീയറിങിന് പഠിക്കുന്ന നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയത്.

Read Also : ‘പോരാളി ഷാജി’ എല്‍.ഡി.എഫിനും യു.ഡിഎഫിനും ഒരു പോലെ തലവേദനയാകുന്നു, പരാതിയുമായി എല്‍.ഡി.എഫ്

തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കൂടെയുള്ള വിദ്യാര്‍ത്ഥികളുടെ മൊഴികള്‍ പൊലീസ് ശേഖരിച്ചു. തമിഴ്നാട്ടില്‍ നിന്ന് മാതാപിതാക്കള്‍ എത്തിയതിനുശേഷം അവരുടെ മൊഴി കൂടി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button