KeralaLatest NewsNewsIndia

രാജ്യത്ത് ഇന്ധനവില ഉടൻ കുറയുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് പ്രതിസന്ധിക്കിടയിലും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ ഇനിയുളള ദിവസങ്ങളില്‍ പ്രെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവുണ്ടാകമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 10 ശതമാനമായിരിക്കും കുറവ്.

രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ കുറവും പല രാജ്യങ്ങളിലും ലോക്ഡൗണ്‍ പുനഃസ്ഥാപിച്ചതും വിപണിയെ സമ്മര്‍ദത്തിലാക്കി. ഇതാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ എണ്ണ ഉല്‍പാദനം നിര്‍ത്തിവെച്ചത് നീട്ടിവെയ്ക്കാന്‍ തീരുമാനമായിരുന്നു. അതേസമയം ഇക്കഴിഞ്ഞ 14 ദിവസമായി എണ്ണ വിലയില്‍ വര്‍ധനവുണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button