Latest NewsNewsIndia

21 വര്‍ഷമായി അവധിയില്ലാത്ത രാഷ്ട്രീയ ജീവിതം , ഇനിയും തന്റെ ജീവിതം ജനങ്ങള്‍ക്കുള്ളതാണെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി, ചുഴലിക്കാറ്റുകള്‍, ഭൂകമ്പങ്ങള്‍, ഇന്ത്യ-ചൈന സംഘര്‍ഷം തുടങ്ങിയ വെല്ലുവിളിനിറഞ്ഞ സമയങ്ങളിലും ഇന്ത്യ ശക്തമായി ഉയര്‍ന്നുവന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്നിലെ നല്ല ഉദ്ദേശ്യങ്ങള്‍ ജനങ്ങള്‍ക്ക് മനസിലായെന്നും അതിന്റെ തെളിവാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ മികച്ച പ്രകടനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പി പാര്‍ലമെന്ററി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read Also : കോവിഡ് പ്രതിരോധം വിജയകരം, കേരളത്തിന് അഭിമാനമായി സീറോ പ്രിവിലന്‍സ് സര്‍വേ റിപ്പോര്‍ട്ട്

മുന്‍ കേന്ദ്രമന്ത്രി പി.പി. ചൗധരിയുടെ ലോക്‌സഭാ മണ്ഡലമായ രാജസ്ഥാനിലെ പാലിയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനത്തെ അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടയിലും പാലിയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 90 ശതമാനത്തിലധികം സീറ്റുകളില്‍ വിജയിച്ചിരുന്നു.

കോവിഡ് മാഹാമാരിയുടെ കാലത്തെ അനുഭവങ്ങളും പ്രധാനമന്ത്രി യോഗത്തില്‍ പങ്കുവെച്ചു. കൊവിഡ് കാലത്ത് രാജ്യം വൈറസിന്റെ മാത്രം വെല്ലുവിളികളെയല്ല നേരിട്ടത്. ചുഴലിക്കാറ്റുകള്‍, ഭൂകമ്പങ്ങള്‍, ഇന്ത്യ-ചൈന സംഘര്‍ഷം, വെട്ടുകിളി ആക്രമണം തുടങ്ങിയവയും നേരിട്ടു. എന്നിരുന്നാലും ഈ പ്രതിസന്ധികളെ ശക്തമായി പ്രതിരോധിച്ചതായും രാജ്യം കൂടുതല്‍ ശക്തമായി ഉയര്‍ന്നുവന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടു പതിറ്റാണ്ടിലേറെയായി ഒരു അവധി പോലും എടുക്കാതെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും, ഇപ്പോള്‍ പ്രധാനമന്ത്രിയായും താന്‍ പ്രവര്‍ത്തിക്കുന്നതായി മോദി പറഞ്ഞതായി പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയെ കൂടാതെ ധനമന്ത്രി നിര്‍മല സീതരാമനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button