KeralaLatest NewsNewsIndia

രാജ്യത്തിന്റെ രാഷ്ട്രീയ ധാര്‍മികത ഉറപ്പാക്കാന്‍ എല്‍ഡിഎഫ് ഭരണത്തിലേറണമെന്ന് സീതാറാം യച്ചൂരി

നീലേശ്വരം : രാജ്യത്തിന്റെ രാഷ്ട്രീയ ധാര്‍മികത ഉറപ്പാക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫ് ഭരണത്തിലേറണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. നീലേശ്വരം രാജാസ് സ്‌കൂള്‍ മൈതാനിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

Read Also : അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി ഡിജിസിഎ

ബിജെപിയെ ബദല്‍ നയങ്ങള്‍ കൊണ്ട് എങ്ങിനെ ചെറുക്കാമെന്നാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിലെ ഇടതുസര്‍ക്കാര്‍ ലോകത്തിന് കാണിച്ചുകൊടുത്തത്. ആര് ജയിച്ചാലും ബിജെപിയാണിവിടെ ഭരിക്കുന്നത് . കര്‍ണാടക, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ അതാണ് കണ്ടത്. കോണ്‍ഗ്രസ് എംഎല്‍എമാരും, എംപിമാരും ബിജെപിക്കൊപ്പം പോകുന്നു . കേരളത്തിൽ ബിജെപിയെ നേരിടാന്‍ എല്‍ഡിഎഫിന് മാത്രമേ കഴിയൂ.തങ്ങള്‍ക്കു വേണ്ടി ഒരു സര്‍ക്കാരുണ്ടെന്നാണ് ഇവിടുത്തെ ജനങ്ങളുടെ ചിന്തയെന്നും യെച്ചൂരി അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button