Latest NewsNewsIndia

‘അബുജീ പുറത്തുവാ, ആരും ഒന്നും ചെയ്യില്ല’; മാലിക്കിനോട് കീഴടങ്ങാൻ കരഞ്ഞപേക്ഷിച്ച് മകനും ഭാര്യയും, ഒടുവിൽ എല്ലാം പാഴായി

ശ്രീനഗര്‍: ‘അബുജി, എത്ര നാളായി കണ്ടിട്ട്, എനിക്ക് നിങ്ങളെ കാണണം, പുറത്ത് വരൂ, നിങ്ങളെ ആരും ഒന്നും ചെയ്യില്ല…’ നാല് വയസുകാരൻ അഫ്ഫാൻ തൻ്റെ പിതാവിനോട് കേണപേക്ഷിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സൈനികര്‍ വളഞ്ഞ വീടിന്റെ മുന്നില്‍ നിന്ന് ആ നാല് വയസുകാരൻ തൻ്റെ പിതാവിനെ സ്നേഹത്തോടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ വിളിച്ചു. പക്ഷേ, മകൻ്റെ വാക്കുകൾ ചെവിക്കൊള്ളാതെ, അവൻ്റെ വിഷമത്തിന് പുല്ലുവില കൊടുത്ത് പിതാവ്. മകൻ്റെയോ ഭാര്യയുടെയോ കരച്ചിൽ കണ്ട് അലിയുന്നതായിരുന്നില്ല അഖ്വിബ് അഹമ്മദ് മാലിക്ക് എന്ന തീവ്രവാദിയുടെ മനസ്.

തീവ്രവാദികൾക്കൊപ്പം താമസിക്കുന്ന അഹമ്മദ് മാലിക്കിനോട് സൈന്യത്തിന് മുന്നിൽ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് മകനും ഭാര്യയും കേണപേക്ഷിക്കുന്ന വൈകാരിക വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മൂന്നു മാസം മുൻപാണ് മാലിക്ക് തീവ്രവാദികൾക്കൊപ്പം ചേർന്നത്. ഇയാളെ കീഴടക്കാൻ ഭാര്യയെയും മകനെയും കൂട്ടിയെത്തിയതായിരുന്നു സൈന്യം. പക്ഷേ ആ ശ്രമം പാഴായി. മണിക്കൂറുകള്‍ക്ക് ശേഷം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മറ്റു മൂന്ന് ഭീകരര്‍ക്കൊപ്പം അയാളും കൊല്ലപ്പെട്ടു. ഷോപ്പിയാനില്‍ ഒളിവില്‍ കഴിഞ്ഞ വീടിന് സമീപത്ത് നിന്നാണ് മാലിക്കിന്റെ മൃതദേഹം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also Read:പഞ്ചാബിൽ 401 സാമ്പിളുകളില്‍ 81 ശതമാനവും അതിവേഗ വൈറസ്; ആശങ്ക ഉയരുന്നു

അഫ്ഫാന്‍ അപേക്ഷിക്കുന്നതിന് മുന്‍പ് അവന്റെ മാതാവും മാലിക്കിനോട് തിരിച്ച് വരാൻ ആവശ്യപ്പെട്ടിരുന്നു. കീഴടങ്ങിയാൽ മകന് ഉപ്പയെ ജീവനോടെയെങ്കിലും കാണാമല്ലോ എന്നായിരുന്നു യുവതി ഭർത്താവിനോട് പറഞ്ഞത്. നിങ്ങള്‍ പുറത്തുവന്ന് കീഴടങ്ങണമെന്നും പുറത്തുവരാന്‍ ഒരുക്കമല്ലെങ്കില്‍ ആദ്യം തന്നെ വെടിവച്ച്‌ കൊല്ലണമെന്നും അവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകളോളം മാലിക് കീഴടങ്ങാന്‍ വേണ്ടി കാത്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. മാലിക്കിന് പുറത്ത് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ അത് തടഞ്ഞിരിക്കാമെന്നാണ് മേജര്‍ ജനറല്‍ റാഷിം ബാലി പ്രതികരിച്ചു.

തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർത്തു. ഒരു സൈനികന് പരിക്കേറ്റതോടെയാണ് പ്രത്യാക്രമണത്തിന് മുതിര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കൊല്ലം ഡിസംബറിലാണ് മാലിക്ക് ഭീകരസംഘടനയിലെ അംഗമായത്. ലെഷ്‌കര്‍ ത്വയിബ സംഘടനയിലെ അംഗങ്ങളാണ് മരിച്ച നാല് പേര്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

shortlink

Post Your Comments


Back to top button