Latest NewsNattuvarthaNews

വാഹനം മറിഞ്ഞ് യുവാവ് മരിച്ചു

കാട്ടാക്കട; തോട്ടിലേക്ക് മറിഞ്ഞ കാറിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ബാലരാമപുരം ആറാലുംമൂട് മേക്കുംകര അഴകറത്തല എച്ച്.എസ്.മൻസിലിൽ അബ്ദുൾ സലാമിന്റെയും താജുനിസയുടെയും മകൻ ഷെഫീഖ്(34) ആണ് അപകടത്തിൽ മരിച്ചത്. ഞായർ രാത്രി ഒൻപതരയോടെ ആമച്ചലിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഷെഫീഖ് ഇടുങ്ങിയ വഴിയിലേക്ക് കടന്ന കാർ പിന്നോട്ട് വരുന്നതിന് സൈഡ് പറഞ്ഞു കൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

പിന്നിലേക്ക് വന്ന കാർ ഷെഫീഖിനെ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു ഉണ്ടായത്. കാറിനടയിൽപ്പെട്ട് പരിക്കേറ്റ ഷഫീഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല. വാഹനത്തിന്റെ ഡ്രൈവർ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഡ്രൈവറെ കണ്ടെത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്ന് പൊലീസ് അറിയിച്ചു.|ഷെഫീഖ് ചാല ഹാർഡ്‌വെയർ സ്ഥാപനത്തിൽ ജീവനക്കാരനാണ്. ഭാര്യ റസിയ. ഇസാന, ഇസ്താൻ മക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button