Latest NewsKerala

മുഖ്യമന്ത്രിയുടെ യാത്രക്കിടയിലും കോൺസുലേറ്റ് നോട്ട് കടത്തി ; വെളിപ്പെടുത്തലുമായി സരിത്

സെക്രട്ടേറിയറ്റിലെ ഓഫിസിൽവച്ച് ഹരികൃഷ്ണൻ തന്ന പൊതി കോൺസുലേറ്റിൽ തിരികെയെത്തി സ്കാൻ ചെയ്തപ്പോഴാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്.

കൊച്ചി ∙ മുഖ്യമന്ത്രി നയിച്ച പ്രതിനിധി സംഘം ദുബായ് സന്ദർശിച്ച വേളയിലും കോൺസുലേറ്റ് വഴി വിദേശത്തേക്കു കറൻസി കടത്തിയതായി സ്വർണക്കടത്തു കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴി.  മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടശേഷം സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ ഹരികൃഷ്ണൻ ഫോണിൽ വിളിച്ച് ഒരു പൊതി കൊണ്ടുപോകാൻ മറന്നതായി അറിയിച്ചു.

ഇക്കാര്യം സ്വപ്നയെ അറിയിച്ചപ്പോൾ ശിവശങ്കർ തന്നെ ഇതു കോൺസൽ ജനറലിനെ അറിയിച്ചിട്ടുണ്ടെന്നും പൊതി പ്രോട്ടോകോൾ ഓഫിസിൽനിന്നു കൈപ്പറ്റണമെന്നും പറഞ്ഞു. സെക്രട്ടേറിയറ്റിലെ ഓഫിസിൽവച്ച് ഹരികൃഷ്ണൻ തന്ന പൊതി കോൺസുലേറ്റിൽ തിരികെയെത്തി സ്കാൻ ചെയ്തപ്പോഴാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്.

read also: ‘പോകണം എന്നുണ്ട്, സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകും’ അതുകൊണ്ടു ബിഗ്‌ബോസിൽ തുടരുമെന്ന് ഭാഗ്യലക്ഷ്മി

കോൺസുലേറ്റിലുണ്ടായിരുന്ന ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ അഹമ്മദ് അൽ ദൗഖിയാണ് ഇതു ദുബായിൽ എത്തിച്ചതെന്നും മൊഴിയിലുണ്ട്. സ്പീക്കർ ശ്രീരാമകൃഷ്ണനെക്കുറിച്ചുള്ള സരിത്തിന്റെ മൊഴിയിങ്ങനെ– ‘‘സ്പീക്കർ 2020 ജനുവരിയിലോ ഫെബ്രുവരിയിലോ തിരുവനന്തപുരം വിമാനത്താവളത്തിനു സമീപത്തെ അപാർട്മെന്റിലെത്താൻ സ്വപ്നയോടു നിർദേശിച്ചു. സ്വപ്നയും ഭർത്താവും എന്നെയും കൂട്ടി. ശ്രീരാമകൃഷ്ണൻ അദ്ദേഹത്തിന്റെ പേരിന്റെ ചുരുക്കെഴുത്തായ ‘എസ്ആർകെ’ എന്നെഴുതിയ ലോക കേരള സഭയുടെ ബാഗ് ഏൽപിച്ചു. അതിലുള്ള പൊതിക്കെട്ട് കോൺസൽ ജനറലിനെ ഏൽപിക്കണമെന്നും ബാഗ് ഞങ്ങൾക്കുള്ള സമ്മാനമാണെന്നും പറഞ്ഞു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button