KeralaLatest NewsNewsIndia

സമാനതകളില്ലാത്ത നേതാവ്, സംശുദ്ധിയുടേയും ലാളിത്യത്തിൻ്റേയും പ്രതീകമാണ് കുമ്മനം രാജശേഖരൻ: എൻ പി ചെക്കുട്ടി

ലാളിത്യത്തിൻ്റെ സംസ്കാരത്തെ യഥാർത്ഥത്തിൽ ജീവിതത്തിൽ പകർത്തിയിട്ടുള്ള ഒരു നേതാവാണ് കുമ്മനമെന്ന് ചെക്കുട്ടി പറയുന്നു

നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ചർച്ചയാണ്. നിരവധി ബിജെപി പ്രവർത്തകരെ ഇത് സ്വാധീനിക്കുകയും ചെയ്തിരിക്കുകയാണെന്ന് ഫേസ്ബുക്കിൽ നിറയുന്ന പോസ്റ്റുകളിലൂടെ വ്യക്തം. ഇപ്പോഴിതാ, കുമ്മനത്തിൻ്റെ സത്യവാങ്മൂലം പുറത്തുവന്നതോടെ അദ്ദേഹത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി എൻ പി ചെക്കുട്ടി രംഗത്ത്. കുമ്മനം രാജശേഖരൻ സമാനതകളില്ലാത്ത ഒരു നേതാവാണെന്ന് പറയുകയാണ് ചെക്കുട്ടി. ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഹിന്ദു സമുദായത്തിൻ്റെ ചില സാംസ്കാരികമായിട്ടുള്ള ഈടുവെയ്പ്പുകളിൽ നിന്നാണ് കുമ്മനം വരുന്നതെന്ന് അദ്ദേഹം പറയുന്നു. ലാളിത്യത്തിൻ്റെ സംസ്കാരത്തെ യഥാർത്ഥത്തിൽ ജീവിതത്തിൽ പകർത്തിയിട്ടുള്ള ഒരു നേതാവാണ് കുമ്മനമെന്ന് ചെക്കുട്ടി പറയുന്നു. സമാനതകളില്ലാത്ത ഒരു നേതാവാണ് കുമ്മനമെന്നാണ് ചെക്കുട്ടിയുടെ അഭിപ്രായം.

Also Read:കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 49 തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

‘സാംസ്കാരിക സ്വത്വത്തിൻ്റെ, സാംസ്കാരിക ഹിന്ദുത്വത്തിൻ്റെ പ്രതീകമാണ് ആ മനുഷ്യൻ. അദ്ദേഹത്തിൻ്റെ സ്വാധീനം കേരളത്തിൻ്റെ രാഷ്ട്രീയത്തിനപ്പുറത്തേക്ക് പോകുന്നുണ്ട്. പൊതുവിൽ സമുദായത്തിനകത്ത് കുമ്മനത്തിന് പ്രധാനപ്പെട്ട ഒരു റോളുണ്ട്. നിലയ്ക്കൽ ആയാലും മാറാട് ആയാലും ഈ രണ്ട് വിഷയങ്ങളിലും വിവിധ സമുദായങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷ മേഖലകളിൽ അദ്ദേഹം ചെല്ലുക മാത്രമല്ല. പ്രശ്നത്തിന് പരിഹാരം കണ്ടതും അദ്ദേഹം തന്നെയാണ്. കേരളത്തിലെ ക്രൈസ്തവ സഭയുമായിട്ട് ഏറ്റവും അടുപ്പമുള്ള ഒരു നേതാവാണ് അദ്ദേഹം. കേരളത്തെ സംബന്ധിച്ചിടത്തോളം, സമൂഹത്തിനകത്ത് വളരെ ഫലപ്രദമായ ചില ഇടപെഴകൽ അദ്ദേഹം നടത്തിയിട്ടുണ്ട്.’- ചെക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button