Latest NewsKeralaNews

മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം തേടി കുമ്മനം രാജശേഖരൻ

കൊല്ലം : മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം തേടി എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ . ഇന്ന് വൈകുന്നേരമാണ് കുമ്മനം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലെത്തിയത് . ചവറ പന്മന ചട്ടമ്പിസ്വാമി സമാധി സ്ഥലത്തും കുമ്പളത്ത് ശങ്കുണ്ണിപിള്ള സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം വള്ളിക്കാവിലെത്തിയത്.

Read Also : കുറഞ്ഞ വിലയിൽ റിയല്‍മീ 8 സീരീസ് ഇന്ത്യയില്‍ എത്തി 

ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അല്പം ഇടവേള നൽകിയ കുമ്മനം തലസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും, ആശ്രമങ്ങളിലും എത്തിയിരുന്നു . രാവിലെ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുത അദ്ദേഹം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിലെത്തി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ ആശീര്‍വാദവും തേടി. തുടർന്ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തി കരുണാകര ഗുരു സമാധിയില്‍ പുഷ്പാർച്ചന നടത്തി.

ശിവഗിരിയിൽ ശ്രീനാരായണഗുരുസമാധിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ കുമ്മനം സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ എന്നിവരുമായും ചര്‍ച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button