Latest NewsKeralaNews

എൻഎസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിൽ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സുകുമാരൻ നായർ

എൻഎസ്എസിനെയോ നേതൃത്വത്തെയോ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിനെയോ നേതൃത്വത്തെയോ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ശബരിമലയിലെ വിശ്വാസ പ്രശ്‌നം ഉൾപ്പെടെ എൻഎസ്എസ് ഉന്നയിക്കുന്ന ആവശ്യങ്ങളിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ആഗോള ആയുധ നിർമ്മാണരംഗത്ത് വിനാശകരമായ കൂട്ടായ്മ സൃഷ്ടിക്കാനൊരുങ്ങി വടക്കൻ കൊറിയയും ചൈനയും; അതീവ ജാഗ്രതയോടെ ലോകരാജ്യങ്ങൾ

രാഷ്ട്രീയമായി എൻഎസ്എസിന് ഇപ്പോഴും സമദൂരം തന്നെയാണ് ഉള്ളത്. മൂന്ന് ആവശ്യങ്ങളാണ് എൻഎസ്എസ് സർക്കാരിനോട് ഉന്നയിച്ചത്. ഒന്നാമത്തെ ആവശ്യമായ ശബരിമല വിഷയം എവിടെ നിൽക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. മന്നംജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽപ്പെടുന്ന പൊതു അവധി ആക്കണമെന്ന ആവശ്യവും സർക്കാർ നിരസിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ മുന്നാക്ക സംവരണത്തിന്റെ പ്രയോജനവും കിട്ടിയില്ലെന്നും എൻഎസ്എസ് ആരോപിക്കുന്നു.

സർക്കാരിനെതിരായ എൻഎസ്എസിന്റെ തുടർച്ചയായ വിമർശനങ്ങളിൽ പൊതുസമൂഹത്തിന് സംശയങ്ങളുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് ജി സുകുമാരൻ നായർ രംഗത്തെത്തിയത്.

Read Also: പെട്രോൾ, ഡീസൽ വില കുറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button