Latest NewsKeralaNews

കോൺഗ്രസിന്റെ ന്യായ്​ പദ്ധതി സമ്മാനമല്ല, ജനങ്ങളുടെ പണം ജനങ്ങൾക്ക്​ തന്നെ നൽകുകയാണ്​ ചെയ്യുന്നത്; രാഹുൽ ഗാന്ധി

പാല: ന്യായ്​ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന്​ രാഹുൽ ഗാന്ധി. പാവപ്പെട്ടവർക്കും കർഷകർക്കും 72000 രൂപ ഉറപ്പാക്കുന്ന ന്യായ്​ പദ്ധതിയെ രാഹുൽ ജനങ്ങളോട്​ വിശദീകരിച്ചു. പാലയിലെ യുഡിഎഫ്​ സ്ഥാനാർഥി മാണി സി കാപ്പന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം ന്യായ്​ പദ്ധതി നടപ്പാക്കും. ന്യായ്​ എന്നാൽ വളരെ ലളിതമാണ്​. 6000 രൂപ ഓരോ കുടുംബത്തിനും വരുമാനം ഉറപ്പാക്കുക എന്നതാണ്​ ഇതിൽ പ്രധാനം. 72000 രൂപ ഒരു കൊല്ലം ഉറപ്പാക്കും. കേരളത്തിലെ പാവപ്പെട്ടവരുടെ ബാങ്ക്​ അക്കൗണ്ടുകൾ ശൂന്യമാണ്​. എന്നാൽ പണം വരുന്നതോടെ അവർ സാധനങ്ങൾ വാങ്ങാൻ തുടങ്ങുകയും കേരളത്തിന്‍റെ സമ്പദ്​ഘടന പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഇത്​ ഒരു സമ്മാനമല്ല, മറിച്ച്​ ജനങ്ങളുടെ പണം ജനങ്ങൾക്ക്​ തന്നെ നൽകുകയാണ്​ ചെയ്യുന്നത്​.” -രാഹുൽ പറഞ്ഞു.

Read Also :  ബാലഭാസ്‌കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹർജി സമർപ്പിച്ചു

മാണി സി കാപ്പൻ തന്നെ പാലയിൽ ജയിക്കും. പെട്രോളില്ലാത്ത കാറിലിരുന്ന്​ ഓടിക്കാൻ ശ്രമിക്കുകയാണ്​​ മുഖ്യമന്ത്രി. ചെറുപ്പക്കാർ നമ്മുടെ ഭാവികളഞ്ഞു. നമുക്ക്​ പകരം അവരുടെ ആളുകൾക്ക്​ ജോലി കൊടുത്തു. മുഖ്യമന്ത്രി അവരെ കാണാൻ കൂട്ടാക്കിയത്​ പോലുമില്ലെന്നും രാഹുൽ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button